വാറ്റുചാരായം പിടികൂടി

ചെറുതോണി: ചാരായം വാറ്റുന്നതിനിടെ രണ്ടുപേർ പിടിയിൽ. പഴയരിക്കണ്ടം തട്ടേക്കല്ല് വാഴയിൽ റോയി ജോസഫ്(50) ഞാറുകുന്നേൽ ജോസ് (48) എന്നിവരെയാണ് കഞ്ഞിക്കുഴി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഇവരിൽനിന്ന് ഒന്നര ലിറ്റർ വാറ്റുചാരായം കണ്ടെടുത്തു. കഞ്ഞിക്കുഴി സി.ഐ സിബി തോമസി‍ൻെറ നിർദേശാനുസരണം എസ്​.ഐ വി.എം. സുബൈർ, എ.എസ്.ഐ റഷീദ്, സീനിയർ സിവിൽ പൊലീസ്​ ഓഫിസർ ജോബി, സിവിൽ പൊലീസ്​ ഓഫിസർ നിമേഷ് എന്നിവർ ചേർന്നാണ്​ പ്രതികളെ അറസ്​റ്റ്​ ചെയ്​തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.