ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങിയെന്ന്​ അഭ്യൂഹം

പീരുമേട്: പാമ്പനാറിന് സമീപം റാണിക്കോവിൽ-കീരിക്കര റോഡിൽ പുലിയെ കണ്ടതായി അഭ്യൂഹം. വെള്ളിയാഴ്ച വൈകീട്ട്​ ഇരുചക്രവാഹന യാത്രക്കാരനാണ് പുലിയെ കണ്ടതായി അറിയിച്ചത്. ഏതാനും മാസം മുമ്പും റാണിക്കോവിലിൽ പുലിയെ കണ്ടതായി സമീപവാസികൾ പറഞ്ഞിരുന്നു. പ്രദേശത്ത്​ വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി കാമറയും കൂടും സ്ഥാപിച്ചു. വാഴൂർ സോമൻ എം.എൽ.എയും സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.