മൂന്നാർ: വാർഡുകൾ ഒന്നടങ്കം നിയന്ത്രിത മേഖല (കണ്ടെയ്ൻമൻെറ് സോൺ) ആക്കിയത് തോട്ടം തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. ദേവികുളം, മൂന്നാർ പഞ്ചായത്തുകളിലെ ആറ് വാർഡാണ് പൂർണമായും അടച്ചത്. കോവിഡ് ബാധിതർ കുറവുള്ള പ്രദേശങ്ങളും നിയന്ത്രിതമേഖലയായതാണ് തൊഴിലാളികൾക്ക് തിരിച്ചടിയായത്. തോട്ടം മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നതും ജോലിചെയ്യുന്നതും ഡിവിഷൻ അടിസ്ഥാനത്തിലാണ്. ഒരു വാർഡിൽതന്നെ പല ഡിവിഷനുകൾ ഉണ്ട്. ദേവികുളം പഞ്ചായത്തിലെ കെ.എൽ.ഡി ബോർഡിലും ഇതിനോട് ചേർന്ന അരുവിക്കാട് വെസ്റ്റ് ഡിവിഷനിലും രോഗ സ്ഥിരീകരണ നിരക്ക് കൂടുതലായതാണ് വാർഡ് പൂർണമായും അടക്കാൻ കാരണം. എന്നാൽ, അരുവിക്കാട് ഈസ്റ്റ്, സൻെറർ ഡിവിഷനുകളും നിയന്ത്രതിത മേഖലയിൽ ഉൾപ്പെട്ടതോടെ 150 ഓളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി. ദേവികുളം പഞ്ചായത്തിലെതന്നെ സൈലൻറ് വാലി നമ്പർ 2 ഡിവിഷനും രോഗബാധിതർ കൂടിയതോടെ കണ്ടെയ്ൻമൻെറ് സോണായി. രോഗികളില്ലാത്ത സൈലൻറ് വാലി നമ്പർ 2 ഡിവിഷനും ഇതിൽപ്പെട്ടതോടെ ഇവിടെയുള്ള നൂറോളം തൊഴിലാളികൾ തൊഴിലില്ലാതെ ദുരിതത്തിലായി. രോഗികൾ വളരെ കുറവായ കന്നിമല ലോവർ ഡിവിഷനും രോഗികൾ കൂടുതലുള്ള കന്നിമല ടോപ് ഡിവിഷൻെറ ഭാഗമായി നിയന്ത്രിത മേഖലയാണ്. ഇവിടെ മാത്രം 213 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. മൂന്നാർ, ദേവികുളം, മറയൂർ പഞ്ചായത്തുകളിൽ നിയന്ത്രിത മേഖലകൾ തീരുമാനിച്ചതിലെ പാളിച്ചമൂലം 700ഓളം തൊഴിലാളി കുടുംബങ്ങളുടെ വരുമാനമാണ് നിലച്ചത്. നിയന്ത്രിത മേഖലകൾ പുനഃക്രമീകരിച്ച് മൈക്രോ സോണുകളാക്കി മാറ്റണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.