കട്ടപ്പന: സൻെറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് നഗരസഭക്ക് 34 പൾസ് ഓക്സിമീറ്ററുകൾ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ജീമോൻ ജേക്കബ് നഗരസഭ അധ്യക്ഷ ബീന ജോബിക്ക് ഉപകരണങ്ങൾ നൽകി. ലോക്ഡൗൺ പശ്ചാത്തലത്തിൽ വിദ്യാർഥികളിൽനിന്ന് ഓൺലൈനായാണ് തുക സമാഹരിച്ചത്. വരുംദിവസം കട്ടപ്പനയിലെ അഗതിമന്ദിരങ്ങളിലും ഓക്സിമീറ്ററുകൾ നൽകുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ പത്ത് ഓക്സിമീറ്ററുകളാണ് നൽകിയത്. അസോസിയേഷൻ പ്രസിഡൻറ് പി.കെ. ഗോപി, സെക്രട്ടറി എം.കെ. ബാലചന്ദ്രൻ, ട്രഷറർ ലൂക്കാ ജോസഫ് എന്നിവർ ഉപകരണങ്ങൾ അധ്യക്ഷക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.