കട്ടപ്പന നഗരസഭ അഞ്ചുലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്​ നൽകി

കട്ടപ്പന: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ അഞ്ചുലക്ഷം രൂപ നൽകി കട്ടപ്പന നഗരസഭ. തനത് ഫണ്ടിൽനിന്നാണ് തുക കണ്ടെത്തിയത്. നഗരസഭ വാക്​സിൻ ചലഞ്ചിൽ പങ്കെടുക്കുന്നില്ലെന്ന ആരോപണവുമായി എൽ.ഡി.എഫ് കൗൺസിലർമാർ രംഗത്തുവന്നിരുന്നു. തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ ചെയർപേഴ്​സന്​​​ കത്തും നൽകി. ഇതിന് പിന്നാലെയാണ് തുക നൽകാൻ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.