നെടുങ്കണ്ടം: തൊഴുത്തില്‍ക്കുത്തും ചേരിപ്പോരും മൂലം നെടുങ്കണ്ടം പഞ്ചായത്തുഭരണം താളംതെറ്റുന്നു. നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇടത് മുന്നണിക്ക് ഭരണം ലഭിച്ചത്. പത്ത് വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. വനിതസംവരണമായ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പോടെയാണ് ഭിന്നത രൂക്ഷമായത്. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗത്തിൻെറ ഭാര്യയാണ് പ്രസിഡൻറ്. കന്നിയങ്കത്തില്‍ ജയിച്ച ഇവര്‍ക്ക് സ്ഥാനം നല്‍കിയതില്‍ തുടക്കംമുതലേ ചില വനിതഅംഗങ്ങള്‍ക്ക് മുറുമറുപ്പുണ്ടായിരുന്നു. ഭരണപരിചയമുള്ളവരെ ഒഴിവാക്കിയതാണ് പ്രധാന കാരണം. പിന്നീട് പ്രസിഡൻറ് ഏകാധിപത്യഭരണം നടത്തുെന്നന്നും കൂടിയാലോചനകളില്ലെന്നുമായി ആക്ഷേപം. ഇപ്പോള്‍ പ്രശ്നങ്ങൾ മൂര്‍ഛിച്ചിരിക്കുകയാണ്. ഇതോടെ ഭരണപ്രതിസന്ധിയും രൂക്ഷമായി. ഇത് പഞ്ചായത്തിലെ ചില ജീവനക്കാര്‍ക്കും വിനയായി. ഒരേ പാര്‍ട്ടിയില്‍പെട്ട വനിതകള്‍ തമ്മിലെ ശീതസമരം തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും അസ്വാരസ്യങ്ങൾ ഉടലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.