ലക്ഷദ്വീപ്: മുസ്​ലീം ലീഗ്​ പ്രതിഷേധം

തൊടുപുഴ: സംഘ്​പരിവാറി​ൻെറ ലക്ഷദ്വീപ്​ അധിനിവേശത്തിനെതിരെ മുസ്​ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനപ്രകാരം പ്രവർത്തകർ ജില്ലയിൽ വീടുകൾക്ക് മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി ടി.എം. സലീം വീടിന്​ മുന്നിൽ പ്ലക്കാർഡുകൾ ഉയർത്തി ഉദ്​ഘാടനം ​െചയ്​തു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എച്ച്. സുധീർ, സെക്രട്ടറി പി.എം. നിസാമുദ്ദീൻ, കെ.എം. നിഷാദ്‌, കെ.ബി. ഹംസ, അൻസിൽ ദിലീപ് എന്നിവർ പങ്കെടുത്തു. foto caption tdl101 muslim league സംഘ്​പരിവാറി​ൻെറ ലക്ഷദ്വീപ്​ അധിനിവേശത്തിനെതിരെ മുസ്​ലിം ലീഗ്​ തൊടുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധം ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു തൊടുപുഴ: കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ന്യുമാൻ കോളജിനടുത്ത് പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിച്ചുനൽകി. ചടങ്ങിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ പി.എസ്. മുരളീധരൻ പിള്ള, കെ.പി. ഹരീഷ്, സുനീർ ഇബ്രാഹീം, മുഹമ്മദ് റാഫി, എം.ജെ. മുജീബ് തുടങ്ങിയവർ പങ്കെടുത്തു. foto caption tdl102 tax asosietion ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ തൊടുപുഴയിലെ സമൂഹ അടുക്കളയിലേക്ക് എത്തിച്ച ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.