കോവിഡ് കാലത്ത്​ സൗജന്യമായി കപ്പ നല്‍കി വൈദികന്‍

attn: കോവിഡ്​ വാർത്താ പാക്കേജിനൊപ്പം നൽകണം നെടുങ്കണ്ടം: ഹൈറേഞ്ചിലെ കുടിയേറ്റ കാലത്തെ കൂട്ടായ്മയുടെയും കരുതലി​ൻെറയും ഓര്‍മയുമായി കോവിഡ്​ സമയത്ത്​ പട്ടിണിയിലായ കുടുംബങ്ങള്‍ക്ക്​ കപ്പ എത്തിച്ചുനല്‍കി വൈദികന്‍. നെടുങ്കണ്ടം പഞ്ചായത്ത്് മൂന്നാം വാര്‍ഡില്‍ കോവിഡ് ബാധിതരടക്കം മുഴുവന്‍ കുടുംബങ്ങള്‍ക്കും നാല് കിലോ കപ്പ വീതമാണ്​ ഫാ. അലക്‌സാണ്ടര്‍ കുരീക്കാട്ടില്‍ എത്തിച്ചത്​. വാര്‍ഡിലെ ജോലി നഷ്​ടപ്പെട്ട 200 കുടുംബങ്ങള്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയിരുന്നു. ലോക്​ഡൗണ്‍ നീട്ടിയതോടെ സ്ഥിതി ദുഷ്‌കരമായി. കോവിഡ് ബാധിതരായ 28 കുടുംബങ്ങളും വാര്‍ഡിലുണ്ടായിരുന്നു. പട്ടിണി രൂക്ഷമായെന്ന് ചില കുടുംബാംഗങ്ങള്‍ വാര്‍ഡ് അംഗം സുരേഷ് പള്ളിയാടിയെ അറിയിച്ചു. തുടര്‍ന്ന്്് അദ്ദേഹം​ നെടുങ്കണ്ടം മേഴ്‌സി ഹോമി​ൻെറ ചുമതല വഹിക്കുന്ന ഫാ. അലക്‌സാണ്ടര്‍ കുരീക്കാട്ടിനെ സമീപിച്ചു. ഉടന്‍ വൈദികന്‍ ഇടപെട്ട് മഞ്ഞപ്പെട്ടിയില്‍നിന്ന്​ 1000 കിലോ കപ്പ എത്തിക്കുകയായിരുന്നു. അടുത്ത ദിവസം കൂടുതല്‍ കുടുംബങ്ങളില്‍ ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിക്കും. idl ndk ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന​ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഫാ. അലക്‌സാണ്ടര്‍ കുരീക്കാട്ടി​ൻെറ നേതൃത്വത്തില്‍ കപ്പ പറി​െച്ചടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.