മൂന്നാർ: ഏപ്രിൽ 20ന് ജോലിക്കിടെ കാണാതായ തോട്ടം തൊഴിലാളി ധനശേഖറിനെ (38) കണ്ടെത്താൻ കഴിയാതെ പൊലീസ്. അന്വേഷണവുമായി ബന്ധുക്കൾ സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്. കടലാർ ഈസ്റ്റ് ഡിവിഷനിലെ തൊഴിലാളിയായ ധനശേഖർ തോട്ടത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് കാൻറീനിൽനിന്ന് ചായ വാങ്ങാൻ പോയതാണ്. മടങ്ങിവരാതിരുന്നതോടെ മൂന്നാർ പൊലീസിൽ പരാതി നൽകി. ധനശേഖർ അവസാനമായി ഫോണിൽ വിളിച്ചത് ഭാര്യമാതാവിനെയാണ്. ഭാര്യമാതാവ് അയൽക്കാരോട് പറഞ്ഞത് സംസാരത്തിൻെറ അവസാനം പുലിയുടെ മുരൾച്ചയും ഇയാളുടെ നിലവിളിയും കേട്ടുവെന്നാണ്. എന്നാൽ, പൊലീസിനോട് ഈ വിവരം മറച്ചുവെച്ചുവെന്നാണ് സൂചന. പ്രധാനപ്പെട്ട ഒരു വിവരമായിട്ടുകൂടി ആദ്യം ഇത് മറച്ചുവെച്ചത് എന്തിനാണെന്ന് ചോദ്യമുയരുന്നു. ധനശേഖറിനെ കാണാതായി രണ്ടാഴ്ച കഴിഞ്ഞ് അടുത്ത പൊലീസ് സ്േറ്റഷൻ പരിധിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ധനശേഖറിൻെറ ആണോയെന്ന് തിരിച്ചറിയാൻ പൊലിസ് ഭാര്യയെയും കുടുംബത്തെയും സമീപിച്ചു. എന്നാൽ, അവർ മൃതദേഹം കാണാൻപോലും കൂട്ടാക്കാതെ ഒഴിഞ്ഞുമാറി. കാണാതായതിൻെറ തലേദിവസം ഇയാൾ പണയംവെച്ച ഭാര്യയുടെ മാല തിരികെ എടുത്തുനൽകിയിരുന്നു. ഇതിന് പണം നൽകിയതും ഭാര്യമാതാവ് ആയിരുന്നത്രേ. ധനശേഖറിൻെറ 18 ലക്ഷം രൂപ മതിപ്പുള്ള കുടുംബവീട് വീതംവെച്ചതുമായി ബന്ധപ്പെട്ടും ചില കലഹങ്ങൾ വീട്ടുകാരുമായി നടന്നിരുന്നു. കമ്പനിവക സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന കീടനാശിനി മോഷണംപോയ സംഭവത്തിൽ മറ്റ് തൊഴിലാളികൾ എല്ലാവരും പൊലീസിന് മുമ്പിൽ മൊഴി നൽകാൻ ഹാജരായപ്പോൾ ധനശേഖർ മാത്രം എത്തിയില്ല. ചോദ്യംചെയ്യലിന് വിളിപ്പിച്ച ദിവസമാണ് ഇദ്ദേഹത്തെ കാണാതാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.