ചെറുതോണി : ഹൈറേഞ്ചിലെ വിവിധ പഞ്ചായത്തുകളിൽ കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. ഹൈറേഞ്ച് െഡവലപ്മൻെറ് സൊസൈറ്റി, കെ.സി.വൈ.എം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കിറ്റ് വിതരണം. 11 ഇനം അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റ് ആയിരത്തിലധികം വീടുകളിൽ എത്തിക്കും. രൂപതയിലെ എല്ലാ ഇടവകകളിലും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി 10 അംഗ സംഘത്തിന് രൂപം നൽകും. രോഗ ബാധിതർക്ക് ആഹാരവും മരുന്നും വീടുകളിൽ എത്തിക്കാനും വാക്സിനേഷൻ രജിസ്‌ട്രേഷനും സഹായവുമായി യുവജനങ്ങൾ രംഗത്തുണ്ട്. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പ്രത്യേക വാഹനം തയാറാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിക്കുന്നവരെ മതാചാരപ്രകാരം സംസ്കരിക്കുന്ന കോവിഡ് റാപ്പിഡ് ആക്ഷൻ ഫോഴ്സും പ്രവർത്തിച്ചു വരുന്നതായി ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഫോട്ടോ : ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റ് വിതരണത്തിന് സജ്ജമായ വാഹനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.