വാക്​സിനുമായി ആരോഗ്യവകുപ്പ്​ ആദിവാസിക്കുടികളിലേക്ക്​

p2 leaddd * ഇടമലക്കുടിയിലേക്ക്​ പ്രത്യേക സംഘം െതാടുപുഴ: ആദിവാസി മേഖലകളിൽ ​കോവിഡ്​ വർധിക്കുന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്​​. രോഗവ്യാപനം വര്‍ധിച്ച കുടികളിൽ ജാഗ്രത കടുപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനവുമായി മുന്നോട്ട്​ പോകാനാണ്​ ട്രൈബൽ ഡിപ്പാർട്​മൻെറും ആരോഗ്യവകുപ്പും നടത്തിയ​ യോഗത്തി​ൻെറ തീരുമാനം. ദേവികുളം താലൂക്കിലെ വിവിധ ആദിവാസി മേഖലകളില്‍ കോവിഡ്​ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ്​ നടപടികൾ. വാക്​സിൻ ലഭിക്കുന്ന മുറക്ക്​ കുടികളിലെത്തി നൽകാനാണ്​ തീരുമാനം​.​ രണ്ടാഴ്​ചക്കുള്ളിൽ ജില്ലയിലെ എല്ലാ ആദിവാസി കോളനിയിലും എത്തി നൽകാനുള്ള നടപടിയാണ്​ പുരോഗമിക്കുന്നത്​. ആദിവാസി മേഖലയിൽ 45 വയസ്സിനു​ മുകളിൽ ഇതുവരെ 3014 പേർക്ക്​ വാക്​സിൻ നൽകി. 18നും 45 വയസ്സിനും ഇടയിലുള്ള 15,000 പേർക്കും വാക്​സിൻ നൽകിയിട്ടുണ്ട്​. ഇടമലക്കുടിയിൽ 18 വയസ്സിന്​ മുകളിൽ 1857 പേരാണ്​ ഉള്ളത്​. ഇവിടെ നാലു ദിവസം കുടിയിൽ തങ്ങി രണ്ട്​ ഡോസ്​ വാക്​സിനും 18 വയസ്സിന്​ മുകളിലുള്ള എല്ലാവർക്കും നൽകാനാന്​ ​ആരോഗ്യവകുപ്പി​ൻെറ ആലോചന. ഇവിടേക്ക്​ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ്​ ക്യാമ്പ്​ ചെയ്​ത്​ വാക്​സിൻ നൽകാനുള്ള നടപടി. പ്രത്യേക സംഘത്തെ രൂപവത്​കരിച്ച്​ കുടിനിവാസികളുടെ കണക്കുകളും വിവരങ്ങളും ശേഖരിച്ച്​ നൽകാൻ ​ ട്രൈബൽ ഡിപ്പാർട്​മൻെറിന്​ നിർദേശം നൽകിയിട്ടുണ്ട്​​. ഇതുവരെ ആദിവാസി മേഖലയിൽ 40 ശതമാനം പേർക്ക്​ വാക്​സിൻ നൽകിക്കഴിഞ്ഞു​. ജില്ലയിലെ വൃദ്ധമന്ദിരങ്ങളിലെല്ലാം വാക്​സിനേഷൻ നടപടി പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. കൂടാതെ തോട്ടം മേഖല ഉൾപ്പെടുന്ന കണ്ടെയ്​ൻമൻെറ്​ ഏരിയകളിലും ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ കൂടുതലുള്ള പ്രദേശങ്ങളിലും വളരെ വേഗത്തിൽ പ്രതിരോധ നടപടികൾ സ്വകരിച്ചു വരുകയാണെന്നും ഡി.എം.ഒ എൻ. പ്രിയ പറഞ്ഞു. ഇതുവരെ 2,90,106 പേര്‍ വാക്സിന്‍ സ്വീകരിച്ചു തൊടുപുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഭാഗമായുള്ള വാക്സിന്‍ വിതരണം ജില്ലയില്‍ ഊർജിതം. മേയ് 22വരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ 2,90,106 ആളുകള്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആകെ ജനസംഖ്യ 10,79,090. ഇതില്‍ 3,11,230 പേര്‍ 45ന്​ മുകളില്‍ പ്രായമുള്ളവരും 4,76,447 ആളുകള്‍ 18നും 45നും ഇടയില്‍ പ്രായം ഉള്ളവരുമാണ്. 45ന് മുകളില്‍ പ്രായമുള്ളവരില്‍ 2,89,311 പേര്‍ ഇതിനോടകം വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 2,29,140 ആളുകള്‍ ആദ്യഡോസ് വാക്സിനും 60,171 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 45ന്​ താഴെ പ്രായമുള്ളവരില്‍ 1634 വാക്സിന്‍ സ്വീകരിക്കുന്നതിനായി രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ഈ വിഭാഗത്തില്‍ 795 ആളുകള്‍ ഇതിനോടകം വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.