ഇല്ലായ്​മകളുടെ ദുരിതത്തിൽ ഇരുമ്പുപാലം; പ്രാഥമികാവശ്യങ്ങള്‍ക്ക് ഇടമില്ല

അടിമാലി: പഞ്ചായത്തിലെ രണ്ടാമത്തെ പട്ടണമായ ഇരുമ്പുപാലം അധികൃതരുടെ അവഗണനയിൽ വീർപ്പുമുട്ടുകയാണ്​. പ്രാഥമികാവശ്യത്തിന് സൗകര്യമില്ലാത്തതാണ് ഇരുമ്പുപാലം നേരിടുന്ന പ്രധാന പ്രശ്‌നം. കൂടാതെ, വാഹന പാര്‍ക്കിങ്ങിന്​ സൗകര്യമില്ലാത്തതും കുടിവെള്ളമില്ലാത്തതും മറ്റുകാരണങ്ങളാണ്​. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിയില്‍നിന്ന്​ 10 കി.മീ. ദൂരമാണ് ഇരുമ്പുപാലത്തിനുള്ളത്. നേര്യമംഗലത്തിനും അടിമാലിക്കുമിടയില്‍ 35 കി.മീ. ചുറ്റളവിലെ പ്രധാന പട്ടണവും ഇരുമ്പുപാലമാണ്. ഭാവിയില്‍ വാളറ പഞ്ചായത്ത് രൂപവത്​കരിച്ചാല്‍ ആസ്ഥാനമായി പരിഗണിക്കുന്ന ഇവിടെ ജനഹിതമനുസരിച്ചുള്ള ഭാവനപൂര്‍ണ പദ്ധതികള്‍ ഉണ്ടാകുന്നില്ലെന്നതാണ് പ്രധാന പ്രശ്​നം. വിനോദസഞ്ചാരികളുടെ ഇടത്താവളം എന്നത് പരിഗണിക്കാവുന്ന പ്രധാനഘടകമെങ്കിലും ഇത്തരത്തില്‍ വികസനമെത്തിക്കാനും അധികൃതര്‍ ഒരുക്കമല്ല. മാമലക്കണ്ടം, പഴമ്പിള്ളിച്ചാല്‍, പടിക്കപ്പ്, ഒഴുവത്തടം, ചില്ലിത്തോട്, കട്ടമുടി, മുടിപ്പാറച്ചാല്‍, മുനിയറച്ചാല്‍, പന്ത്രണ്ടാംമൈല്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ സംഗമ കേന്ദ്രംകൂടിയാണ്​ ഇരുമ്പുപാലം. ടാക്‌സി സ്​റ്റാൻഡും സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്സൗകര്യം ഇല്ലാത്തതുമാണ് ഇവിടം നേരിടുന്ന പ്രധാന പ്രതിസന്ധി. മൂന്നുതവണ പൊതു കംഫര്‍‌ട്ട്​ സ്​റ്റേഷന്​ പണമനുവദിച്ചെങ്കിലും സ്​റ്റേഷൻ സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമാകുന്നില്ലെന്നാണ് അധികൃതരുടെ മറുപടി. എന്നാല്‍, ഇരുമ്പുപാലത്തി​ൻെറ വികസനമല്ല, സ്വന്തം നേട്ടമാണ് ജനപ്രതിനിധികള്‍ക്ക് താൽപര്യമെന്നും അടിമാലി പഞ്ചായത്ത് ഭരണസമിതിയിലടക്കം മുഖ്യസ്ഥാനത്തുള്ളത് മേഖലയില്‍നിന്നുള്ള ജനപ്രതിനിധികളാണെന്നും ഇരുമ്പുപാലത്തിനോട് ഇവര്‍ മുഖംതിരിക്കുന്നതായും ഇരുമ്പുപാലത്തെ വ്യാപാരികളും നാട്ടുകാരും പറയുന്നു. ഇരുമ്പുപാലം ടൗണിനോട് ചേര്‍ന്ന് ​ൈട്രബല്‍ വകുപ്പ് മികച്ച നിലയില്‍ ഹോസ്​റ്റൽ പണിതിട്ടുണ്ട്. എന്നാല്‍, ചില്ലിത്തോട് സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്​ത്​ ഹൈസ്‌കൂളാക്കുന്നതിനോ ഇരുമ്പുപാലത്ത് ആശുപത്രി തുടങ്ങുന്നതിനോ ജനപ്രതിനിധികള്‍ക്ക് താൽപര്യമില്ല. ഗ്രാമപഞ്ചായത്ത്​ അനുവദിച്ചാലും സ്വന്തമായി കെട്ടിടം കണ്ടെത്തുന്നത് വെല്ലുവിളിയായുള്ള ഇവിടെ പുറ​േമ്പാക്കുപോലും സര്‍ക്കാറിന് നഷ്​ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. വിനോദസഞ്ചാരികള്‍ക്കുപുറമെ ആയിരക്കണക്കിന് നാട്ടുകാരാണ് ദിവസവും ഇവിടെ എത്തി തിരിച്ചുപോകുന്നത്. പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ ചായക്കടക​െളയോ വീടുക​െളയോ ആശ്രയിക്കേണ്ട ഗതികേടിലാണ്​ ഇവർ. മഴ ശക്തമായി പെയ്​താൽ ടൗണിലെ കടകളെല്ലം വെള്ളത്തിലാകും. കഴിഞ്ഞ കാലവര്‍ഷത്തില്‍ നാല് പ്രാവശ്യമാണ് ഇരുമ്പുപാലം വെള്ളത്തില്‍ മുങ്ങിയത്. വലിയ നഷ്​ടമാണ് ഇതുവഴി വ്യാപാരികള്‍ക്കുണ്ടായത്. സര്‍ക്കാര്‍ സഹായവും ഇവിടത്തെ വ്യാപാരികള്‍ക്ക് ലഭിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.