വളംകടകള്‍ തുറക്കാന്‍ അനുവദിക്കണം

നെടുങ്കണ്ടം: കണ്ടെയ്ൻമൻെറ്​ സോണിലെ വളം-കീടനാശിനി കടകള്‍ തുറക്കാന്‍ അനുവാദം ആവശ്യപ്പെട്ട് ചെറുകിട ഇടത്തരം ഏലം കര്‍ഷക അസോസിയേഷന്‍ കലക്ടര്‍ക്ക് കത്ത് നല്‍കി. മണ്‍സൂണിന് മുമ്പ്​ വളംപ്രയോഗവും കീടനാശിനി തളിക്കലും നടത്തേണ്ട പ്രധാന സമയമാണിത്. ട്രിപ്ള്‍ ലോക്ഡൗണ്‍ നിലവിലുള്ള തൃശൂരിലെ കണ്ടെയ്ൻമൻെറ്​ സോണുകളില്‍ വളം-കീടനാശിനി കടകള്‍ നിശ്ചിത സമയം പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്നും ജില്ല ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കൊച്ചുപറമ്പന്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.