മരച്ചീനി വിളവെടുത്ത് കോവിഡ് രോഗികളുടെ കുടുംബങ്ങളിലെത്തിച്ചു നെടുങ്കണ്ടം: രണ്ടാം പിണറായി സര്‍ക്കാറിൻെറ സത്യപ്രതിജ്ഞ വ്യത്യസ്ത ആഘോഷമാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍. സുഭിക്ഷ കേരളം പദ്ധതിയിലൂടെ കഴിഞ്ഞ സര്‍ക്കാറിൻെറ കാലത്ത് നടത്തിയ മരച്ചീനി കൃഷി വിളവെടുത്ത് കോവിഡ് രോഗികളുടെ കുടുംബങ്ങളിലെത്തിച്ചാണ് ഇവര്‍ സന്തോഷം പങ്കുവെച്ചത്. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയുടെ ആസ്ഥാനമായ നെടുങ്കണ്ടത്ത്്് സത്യപ്രതിജ്ഞ ദിനം ആഘോഷമാക്കാന്‍ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍, ഇവിടം കണ്ടെയ്ൻമൻെറ് സോണായി മാറിയതോടെയാണ് ആഘോഷം വ്യത്യസ്തമാക്കാൻ തീരുമാനിച്ചത്. ഒരേക്കറിൽനിന്ന് 10 ക്വിൻറലിൽ അധികം മരച്ചീനി വിളവെടുത്തു. ഇത് പൂര്‍ണമായും മേഖലയിലെ കോവിഡ് ബാധിതരായ കുടുംബങ്ങള്‍ക്ക് കിറ്റുകളാക്കി നല്‍കി. മരച്ചീനിക്ക് പുറമേ പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകളും വീടുകളില്‍ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.