പദ്ധതി ഫണ്ട്​ വകമാറ്റുന്ന റാക്കറ്റ്​ ജില്ലയിൽ സജീവം

തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ 2.84 ലക്ഷം തട്ടിയതിൽ ഇവർക്ക്​ പങ്കുണ്ടെന്ന്​ കട്ടപ്പന: പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പദ്ധതികളുടെ ഫണ്ട് വകമാറ്റുന്ന റാക്കറ്റ് ജില്ലയിൽ സജീവം. കമ്പ്യൂട്ടര്‍ എന്‍ട്രികളില്‍ ഇരട്ടിപ്പ് നടത്തിയാണ് തട്ടിപ്പ്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ 2.84 ലക്ഷം തട്ടിയ സംഭവത്തിന്​ പിന്നിലും ഈ റാക്കറ്റാണെന്നാണ്​ വിവരം. ജില്ല-ബ്ലോക്ക് ഓഫിസുകളിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്​. ക്രമക്കേടിന്​ ഉത്തരവാദികളായ ജീവനക്കാരെ കലക്ടർ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഈ ജീവനക്കാരില്‍ മാത്രം ഒതുങ്ങുന്നതല്ല തട്ടിപ്പെന്നാണ്​ വിവരം. കമ്പ്യൂട്ടര്‍ എന്‍ട്രികളില്‍ ഇരട്ടിപ്പ് വരുത്തിയ തട്ടിപ്പ്​ ബ്ലോക്ക്- ജില്ല ഓഫിസുകളില്‍ കണ്ടെത്തിയില്ലെന്നത് ദുരുഹത വർധിപ്പിക്കുന്നു. ഇത്തരം ക്രമക്കേടുകൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ടവർതന്നെ തട്ടിപ്പിന് കുടപിടിക്കുകയാണ്​. 2017-'18 മുതല്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ നടത്തിയ മെറ്റീരിയല്‍ വര്‍ക്കിലെ ക്രമക്കേടാണ് ജില്ലയിലെ ഇത്തരം തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നത്. ബന്ധപ്പെട്ടവരുടെ ഡിജിറ്റല്‍ ഒപ്പ് കൈവശം​െവച്ചാണ് കരാര്‍ ജീവനക്കാരായ യുവതികള്‍ തട്ടിപ്പിന് കളമൊരുക്കിയത്. വര്‍ഷങ്ങള്‍കൊണ്ട് ലക്ഷങ്ങൾ ഇവര്‍ ഇത്തരത്തില്‍ കൈക്കലാക്കി. പഞ്ചായത്ത് അംഗങ്ങള്‍ക്കുള്‍പ്പെടെ അഴിമതിയില്‍ പങ്കുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം സംഭവം ഒതുക്കിത്തീര്‍ക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെയും പ്രതിപക്ഷത്തി​ൻെറയും ശ്രമം. അഴിമതി സംബന്ധിച്ച് ബി.ഡി.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പ്രഹസനമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.