തൊടുപുഴ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ വെള്ളിയാഴ്ച ബ്ലോക്ക് -മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് കോവിഡ് സമാശ്വാസ പരിപാടികൾ സംഘടിപ്പിക്കും. കോവിഡ് ബാധിതർക്ക് ആഹാരവും മരുന്നും എത്തിക്കുക, മെഡിക്കൽ കിറ്റ് വിതരണം, മാസ്ക്-, സാനിറ്റൈസർ വിതരണം, വാക്സിനേഷന് രജിസ്റ്റർ ചെയ്യാൻ സഹായം, സംസ്കാര ചടങ്ങുകൾക്ക് സന്നദ്ധ സേനയുടെ സഹായം, പൾസ് ഓക്സിമീറ്റർ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് മണ്ഡലം കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടത്തുക എന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ഇബ്രാഹീംകുട്ടി കല്ലാർ അറിയിച്ചു. മഴക്കാല പൂർവ ശുചീകരണം മൂന്നാർ: ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. പഴയ മൂന്നാർ ഭാഗത്തെ ഓടകൾ വൃത്തിയാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. മാലിന്യം നിറഞ്ഞ് വെള്ളമൊഴുക്ക് നിലച്ച ഭാഗങ്ങളിലെ സ്ലാബുകൾ മാറ്റിയാണ് ഓടകൾ വൃത്തിയാക്കിയത്. തോടുകളിലെയും പുഴകളിെലയും മാലിന്യം മഴക്കാലത്തിനുമുമ്പ് നീക്കുമെന്ന് പ്രസിഡൻറ് എം. മണിമൊഴി പറഞ്ഞു. മദ്യപാനികളുടെ ആക്രമണത്തിൽ എ.എസ്.ഐക്ക് പരിക്ക് ചെറുതോണി: മദ്യപാനികളുടെ സംഘം നടത്തിയ ആക്രമണത്തിൽ കഞ്ഞിക്കുഴി എ.എസ്.ഐ എം.ടി. തോമസിന് (48) പരിക്കേറ്റു. തള്ളക്കാനത്ത് പണി പൂർത്തിയാകാത്ത വീട്ടിൽ മദ്യപാനികൾ സംഘം ചേർന്ന് ചാരായം വാറ്റുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് കഞ്ഞിക്കുഴി എസ്.ഐ സുബൈർ, എ.എസ്.ഐമാരായ റഷീദ്, തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോബി എന്നിവർ അന്വേഷിച്ചെത്തിയതായിരുന്നു. പൊലീസിനെ കണ്ടതോടെ സംഘം ഓടിമറഞ്ഞു. ഇതിനിടെ പിടിയിലായയാൾ എ.എസ്.ഐയെ ആക്രമിച്ച് കടന്നുകളയുകയായിരുന്നു. വീട്ടിൽനിന്ന് അരലിറ്റർ വാറ്റുചാരായവും ഒരു ബൈക്കും ഒരു സ്കൂട്ടറും മൊബൈൽ ഫോണും കണ്ടെടുത്തു. കഞ്ഞിക്കുഴി തള്ളക്കാനം കൂവേലിൽ ബെന്നറ്റ് ബേബിയുൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.