വണ്ണപ്പുറം: വിവാഹദിനത്തിൽ സമൂഹ അടുക്കളയിലേക്ക് 10,000 രൂപ സംഭാവന ചെയ്ത് നവദമ്പതികൾ. ലോക്ഡൗണ്‍ കാലത്ത് വണ്ണപ്പുറം പഞ്ചായത്തിനാണ് ഇത്തരമൊരു സഹായമെത്തിയത്. വണ്ണപ്പുറം റോയൽ സ്വീറ്റ്‌സ് ഉടമ പള്ളിപ്പാട്ട് അനസ് _ബീമാ ദമ്പതികളുടെ മകൻ ലബീബും കോതമംഗലം ആയക്കാട് കുമ്പൻകാടൻ വീട്ടിൽ യൂസുഫ്_സുഹ്‌റ ദമ്പതികളുടെ മകൾ സുമയ്യയും തമ്മിലെ വിവാഹമായിരുന്നു വ്യാഴാഴ്ച. വിവാഹശേഷം വരൻെറ വീട്ടിലേക്കുള്ള യാത്രയിൽ കുടുംബാംഗങ്ങളുമൊത്ത് വിവാഹവേഷത്തിൽ വണ്ണപ്പുറം പഞ്ചായത്ത് ഓഫിസിലെത്തി സമൂഹ അടുക്കളയിലേക്ക് 10,000 രൂപ പഞ്ചായത്ത് പ്രസിഡൻറ് രാജീവ് ഭാസ്കറിന് കൈമാറി. ഇതിനുശേഷമാണ് ഗൃഹപ്രവേശം നടത്തിയത്. കുടുംബജീവിതത്തിലേക്ക് കാലെടുത്തുവെച്ച ദിവസം വിവാഹസൽക്കാരത്തിന് പകരമായി അഞ്ഞൂറോളം ആളുകൾക്ക് സമൂഹ അടുക്കളവഴി ഭക്ഷണം നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് വരൻ ലബീബ് പറഞ്ഞു. FOTO CAPTION - TDL102 LABEEB നവദമ്പതികളായ ലബീബും സുമയ്യയും പഞ്ചായത്ത് പ്രസിഡൻറ് രാജീവ് ഭാസ്കറിന് സംഭാവന കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.