പീരുമേട്: താലൂക്ക് ആശുപത്രിയെ കോവിഡ് ചികിത്സക്കുള്ള സി.എസ്.എൽ.ടി കേന്ദ്രമാക്കി. അത്യാഹിത വിഭാഗത്തിലും അടിയന്തര ഘട്ടത്തിലുള്ള സേവനങ്ങൾ മാത്രമാണ് രോഗികൾക്ക് ലഭിക്കുക. ജനറൽ ഒ.പി പ്രവർത്തനം ഉണ്ടായിരിക്കില്ല. നിസ്സാര രോഗങ്ങളുമായി എത്തുന്നവർ സമീപങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനറൽ ഒ.പി.യിൽ വിവിധ ഡോക്ടർമാരുടെ ചികിത്സക്ക് പ്രതിദിനം 300ൽപരം രോഗികളാണ് എത്തിയിരുന്നത്. ജനറൽ മെഡിസിൻ, ഓർത്തോ, ശിശു രോഗം, ഗൈനകോളജി, നേത്രരോഗ വിഭാഗങ്ങളിലാണ് ജനറൽ ഒ.പി പ്രവർത്തിച്ചിരുന്നത്. ഈ രോഗികളാണ് സമീപ പ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത്. പെരുവന്താനം, ഏലപ്പാറ, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങളിലാണ് പി.എച്ച്.സികൾ. പീരുമേട് താലൂക്ക് ആശുപത്രിയിൽനിന്ന് 16 കി.മീ. ദൂരത്തിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രികളിൽ ചികിത്സ തേടേണ്ടിവരും. സാധാരണക്കാരായ രോഗികൾക്ക് ഇത് പ്രയാസകരമാണ്. പീരുമേട്ടിൽതന്നെ ജനറൽ ഒ.പി പ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.