നെടുങ്കണ്ടം: തൂക്കുപാലം കായംകുളംപടിയില്‍ ചാരായം വാറ്റാൻ പുരയിടത്തില്‍ കലക്കിസൂക്ഷിച്ച 150 ലിറ്റര്‍കോടയും വീടിനുള്ളില്‍ സൂക്ഷിച്ച അരലിറ്റര്‍ ചാരായവും എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്്് 12ാം വാര്‍ഡില്‍ 695ാം നമ്പര്‍ വീട്ടില്‍ ഷാനവാസ്ഖാൻെറ വീട്ടില്‍നിന്നാണ് കോടയും മറ്റും പിടികൂടിയത്. സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാനായില്ല. റെയ്ഡില്‍ ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് പ്രിവൻറിവ് ഓഫിസര്‍ കെ.ആര്‍. ബാലന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ എസ്. മായ തുടങ്ങിയവര്‍ പങ്കെടുത്തു. idl ndk koda പിടിച്ചെടുത്ത കോട എക്‌സൈസ് സംഘം നശിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.