നെടുങ്കണ്ടം: മേഖലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി വിവിധ സംഘടനകളും സ്ഥാപനങ്ങളും രംഗത്ത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രി കോവിഡ് ആവശ്യങ്ങള്‍ക്കായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന് ആംബുലന്‍സ് വിട്ടുനല്‍കി. പഞ്ചായത്തിലെ വിവിധ മേഖലകളില്‍നിന്ന് രോഗികളെ സി.എഫ്.എല്‍.ടി.സി.യിലേക്ക് കൊണ്ടുപോകാനും കോവിഡ് പരിശോധന, വാക്‌സിനേഷന്‍ തുടങ്ങിയവക്ക് ആളുകളെ എത്തിക്കാനുമാണ് ആംബുലന്‍സ് വിട്ടുനല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയന്‍ വാഹനത്തിൻെറ താക്കോല്‍ ഏറ്റുവാങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി, വിവിധ ക്ലബുകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെല്ലാം ഗ്രാമപഞ്ചായത്തിന് പിന്തുണയുമായി രംഗത്തുണ്ട്. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയെല്ലാം പഞ്ചായത്തിലെ സന്നദ്ധസേവകര്‍ വഴി രോഗികള്‍ക്ക് എത്തിച്ചുനല്‍കുന്നുണ്ട്. ഡി.വൈ.എഫ്.ഐ കല്‍കൂന്തല്‍ മേഖല കമ്മിറ്റി യൂത്ത് ബ്രിഗേഡ് കാമ്പയിൻെറ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്തിന് നാല് സ്‌നേഹവണ്ടികള്‍ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.