പൊലീസ്​ സ്‌റ്റേഷന്‍ പരിസരം നിറഞ്ഞ്​ വാഹനങ്ങൾ

നെടുങ്കണ്ടം: ലോക്ഡൗണിൽ​ നിയമലംഘകരെ കൈയോടെ പിടികൂടിത്തുടങ്ങിയതോടെ നെടുങ്കണ്ടം പൊലീസ്​ സ്‌റ്റേഷന്‍ മുറ്റവും പരിസരവും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ പൊലീസ് കുഴയുകയാണ്. നിരവധി കേസുകളും രജിസ്​റ്റര്‍ ചെയ്തിട്ടുണ്ട്​. സ്‌റ്റേഷനു സമീപത്തെ റോഡിലും മറ്റുമാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവക്ക് കാവല്‍ നില്‍ക്കേണ്ടിവരുന്നതിനാല്‍ പൊലീസുകാരുടെ ജോലിയും ഇരട്ടിച്ചു. 48 കേസുകളാണ് ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കിടെ സ്​റ്റേഷനില്‍ രജിസ്​റ്റര്‍ ചെയ്തത്. ഇരുപതോളം വാഹനങ്ങളും പിടിച്ചെടുത്തു. കണ്ടെയിന്‍മൻെറ്​ സോണായി തുടരുന്ന നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും കേസുകളും വാഹനങ്ങളും കൂടാന്‍ കാരണമാണ്​. യുവാക്കളാണ് കൂടുതലായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ടൗണിലും പരിസരപ്രദേശങ്ങളിലും ചുറ്റിത്തിരിയുന്നത്. ഇത്തരക്കാരെ പിടികൂടാനായി പൊലീസ് പ്രത്യേക പട്രോളിങ്ങും ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ യുവാക്കള്‍ വൈകുന്നേരങ്ങളില്‍ കൂട്ടം ചേരുന്നതായും പരാതികള്‍ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന നടത്താനാണ്​ ജില്ല പൊലീസ് മേധാവിയുടെ നിർദേശം. നിലവില്‍ തൂക്കുപാലം, പാമ്പാടുംപാറ, പാറത്തോട്, നെടുങ്കണ്ടം ടൗണ്‍ എന്നിവിടങ്ങളില്‍ ചെക്കിങ് പോസ്​റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. idl ndk നെടുങ്കണ്ടം പൊലീസ്​ സ്‌റ്റേഷന്‍ മുറ്റം നിറഞ്ഞതിനാല്‍ വെളിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.