ചെറുതോണി: തങ്കമണി എക്സൈസ് റേഞ്ചിൻെറ നേതൃത്വത്തിൽ കഞ്ചാവ് പിടികൂടി. ഇടുക്കി കഞ്ഞിക്കുഴി ചുരുളിയിൽ നടത്തിയ വാഹനപരിശോധനയിൽ മാരുതി കാറിൽ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശി തൊണ്ടിക്കാമറ്റത്തിൽ പ്രിൻസ്, ചാവക്കാട് പുന്നയൂർക്കുളം കളരിപ്പറമ്പിൽ നസീമ എന്നിവരെ അറസ്റ്റ് ചെയ്തു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. 14500 രൂപയും കണ്ടെടുത്തു. ഇൻസ്‌പെക്ടർ പി.കെ. സുരേഷിൻെറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറീവ് ഓഫീസർ മനോജ് മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെയ്സൺ, ബിനു ജോസഫ്, ജഗൻ കുമാർ, ഷോബിൻ മാത്യു, ആൽബിൻ ജോസ്, ഷീന തോമസ്, ഡ്രൈവർ പി.കെ. ശശി എന്നിവർ പങ്കെടുത്തു. ഫോട്ടോ: കഞ്ചാവ് കേസിൽ പിടിയിലായ പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.