ജില്ലയിലും അവശ്യവസ്​തുക്കൾ വീട്ടിലെത്തിക്കാൻ സപ്ലൈകോ

തൊടുപുഴ: ലോക്​ഡൗൺ പ​ശ്ചാത്തലത്തിൽ അവശ്യസാധനങ്ങൾ വീട്ടുവാതിൽക്കലെത്തിക്കാൻ കുടുംബശ്രീയുമായി സഹകരിച്ച്​​ ജില്ലയിലും സപ്ലൈകോ സംവിധാനമൊരുക്കി. സപ്ലൈകോയും കുടുംബശ്രീയും ചേർന്ന്​ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന 'സപ്ലൈകോ ഡോർ ഡെലിവറി സിസ്​റ്റ'ത്തി​ൻെറ ഭാഗമാണിത്​. ജില്ലയിൽ തൊടുപുഴ പീപിൾസ്​ ബസാർ, ചെറുതോണി സൂപ്പർമാർക്കറ്റ്​, നെടുങ്കണ്ടം സൂപ്പർമാർക്കറ്റ്​, അടിമാലി പീപിൾസ്​ ബസാർ എന്നിവ വഴിയാണ്​ പദ്ധതി നടപ്പാക്കുന്നത്​. ബന്ധപ്പെട്ട ഷോപ്​ മാനേജരുടെ വാട്​സാപ്​ വഴിയോ ഫോൺ വഴിയോ പൊതുജനങ്ങൾക്ക്​ ഒാർഡർ നൽകാം. രാവിലെ ലഭിക്കുന്ന ഒാർഡറുകൾ അന്ന്​ ഉച്ചക്ക്​ ശേഷവും ഉച്ചക്കുശേഷം നൽകുന്ന ഒാർഡറുകൾ അടുത്തദിവസം രാവിലെയും ആവശ്യക്കാരുടെ വീട്ടുവാതിൽക്കൽ എത്തിക്കും. വിൽപ്പനശാലയുടെ കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ 20കിലോ വരെ സാധനങ്ങളാണ്​ എത്തിക്കുക. രണ്ടുകിലോമീറ്റർ വരെ 40രൂപ, രണ്ട്​ മുതൽ അഞ്ച്​ കിലോമീറ്റർ വരെ 60 രൂപ, അഞ്ച്​ മുതൽ 10 കിലോമീറ്റർ വരെ 100 രൂപ എന്ന നിരക്കിൽ ​ട്രാൻസ്​പോർ​േട്ടഷൻ ചാർജ്​ ഇൗടാക്കും. ഇപ്രകാരം എത്തിക്കുന്ന ഉൽപന്നങ്ങൾക്ക്​ സബ്​സിഡി നിരക്ക്​ ബാധകമല്ല. താഴെപ്പറയുന്ന വാട്​സ്​ആപ്​ നമ്പറുകളിൽ ഒാർഡർ നൽകാം. തൊടുപുഴ പീപിൾ ബസാർ: 9495255780, ചെറുതോണി സൂപ്പർ മാർക്കറ്റ്​: 9656145968, നെടുങ്കണ്ടം സൂപ്പർമാർക്കറ്റ്​: 8590700442, അടിമാലി പീപിൾസ്​ ബസാർ: 9446216408, 9961081028.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.