കരുതലി​െൻറ മാതൃകയായി മരിയാപുരം കുടുംബാരോഗ്യകേന്ദ്രം

കരുതലി​ൻെറ മാതൃകയായി മരിയാപുരം കുടുംബാരോഗ്യകേന്ദ്രം ടെലി മെഡിസിന്‍ സൗകര്യം ആരംഭിച്ചു ചെറുതോണി: കരുതലി‍ൻെറ മാതൃകയായി മരിയാപുരം കുടുംബാരോഗ്യ കേന്ദ്രം. മരിയാപുരം ഗ്രാമപഞ്ചായത്തി‍ൻെറയും മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തി‍ൻെറയും ആഭിമുഖ്യത്തില്‍ ടെലിമെഡിസിന്‍ സൗകര്യം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മരിയാപുരത്തും സമീപ പ്രദേശത്തുമുള്ളവർക്ക്​ ഇതി​ൻെറ പ്രയോജനം കിട്ടും. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് ചികിത്സ എത്തിക്കാനാണ് സംവിധാനം ആരംഭിച്ചതെന്ന് മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​​ ജിന്‍സി ജോയി അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെ രോഗികള്‍ക്ക് 8681834703, 9947499243, 8921407800 എന്നീ നമ്പറുകളില്‍ വാട്സ്​ആപ് വിഡിയോ കോളുവഴി ഡോക്ടര്‍മാരുടെ സേവനം ലഭിക്കുമെന്ന്​ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അരുണ്‍ എസ്.ദത്തന്‍ പറഞ്ഞു. പ്രായമായവരും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരും പരമാവധി ടെലി മെഡിസിന്‍ സൗകര്യം ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. ടെലി മെഡിസിന്‍ ഉപയോഗപ്പെടുത്തുന്നവരുടെ വീട്ടില്‍നിന്ന് ആർക്കെങ്കിലും മരുന്ന് ആശുപത്രിയില്‍വന്ന് വാങ്ങാന്‍ സാധിക്കാതെവന്നാല്‍ വളൻറിയര്‍മാരുടെ സേവനം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.