നെടുങ്കണ്ടം: വട്ടപ്പാറയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ്്് റോഡിലേക്ക്്് വീണു. ചെറുകരക്കുന്നേല്‍ ജോണിയുടെ വീടിൻെറ മുറ്റത്തിൻെറ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞ് റോഡിലേക്ക് വീണത്. ഒപ്പം വീടും ഭീഷണിയിലാണ്. ഞായറാഴ്ച രാത്രിയില്‍ പെയ്ത മഴയത്താണ് കെട്ടിടിഞ്ഞത്. പാമ്പാടുംപാറ പഞ്ചായത്ത് 16ാം വാര്‍ഡിലാണിത്. കൂലിപ്പണിക്കാരനായ ജോണിക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ചവീടാണിത്. കഴിഞ്ഞ പ്രളയകാലത്ത് ഇടിഞ്ഞുപോയ സംരക്ഷണഭിത്തിക്ക് പകരമായി കൂലിപ്പണിചെയ്തും നാട്ടുകാരുടെയും മറ്റും സഹായത്താലും ലഭിച്ച അഞ്ചുലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ചതായിരുന്നു ഈ ഭിത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങളും വില്ലേജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു. idl ndk വട്ടപ്പാറ ചെറുകരക്കുന്നേല്‍ ജോണിയുടെ വീട്ടുമുറ്റത്തിൻെറ സംരക്ഷണ ഭിത്തി ഇടിഞ്ഞനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.