ചെറുതോണി: സഹകരണ ബാങ്ക് ജീവനക്കാർക്ക് വാക്സിൻ വിതരണം നടത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല പ്രാഥമിക സഹകരണ ബാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംഘടന കലക്ടർക്ക് നിവേദനം നൽകി. സാമൂഹിക പെൻഷനുകൾ നൽകാൻ വീടുകളിൽ പോകുന്നത് സഹകരണ ബാങ്ക് ജീവനക്കാരാണ്. മരുന്നുകൾ നൽകുന്നതിനും ഭഷ്യക്കിറ്റുകൾ എത്തിക്കുന്നതിനുമായി എപ്പോഴും കോവിഡ് രോഗികൾ ഉൾെപ്പടെയുള്ളവരുടെ വീടുകളിൽ പോകുന്നത് സഹകരണ ബാങ്ക് ജീവനക്കാരാണ്. വാണിജ്യ ബാങ്കുകളിലെ ജീവനക്കാർക് വാക്സിൻ നൽകുകയും സഹകരണ ബാങ്ക് ജീവനക്കാർക് നിഷേധിക്കുകയും ചെയ്യുന്നതിലെ അനീതി നേതാക്കൾ കലക്ടറെ ധരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.