സിലിണ്ടര്‍ക്ഷാമം പരിഹരിക്കാൻ ഗ്യാസ് സിലിണ്ടറുകളിലും ഓക്‌സിജന്‍

നെടുങ്കണ്ടം: വെല്‍ഡിങ് വര്‍ക്‌ഷോപ്പുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ ഓക്‌സിജന്‍ സിലിണ്ടറുകളാക്കുന്നതിന് ആരോഗ്യവകുപ്പിന് കൈമാറി. ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയും ഓക്‌സിജന്‍ സിലിണ്ടറുകൾക്ക്​ ക്ഷാമം അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ്​ ഗ്യാസ് സിലിണ്ടറുകള്‍ ഓക്‌സിജന്‍ സിലിണ്ടറുകളാക്കുന്നത്. ഗ്യാസ് സിലിണ്ടറുകള്‍ ശുചീകരിച്ച്് അണുനശീകരണം നടത്തിയശേഷമാണ് ഓക്‌സിജന്‍ നിറക്കുന്നത്. അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍സ് കേരളയുടെ നേതൃത്വത്തിലാണ് വെല്‍ഡിങ് വര്‍ക്‌ഷോപ്പുകളില്‍നിന്ന്​​ സിലിണ്ടറുകള്‍ ശേഖരിച്ചത്. ഇതി​ൻെറ ഭാഗമായി നെടുങ്കണ്ടം മേഖലയില്‍നിന്ന് മാത്രമായി 15 ഗ്യാസ് സിലിണ്ടറുകള്‍ ശേഖരിച്ചു. ഇവ ശുചീകരിച്ച​​ുവരുകയാണ്. കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് സിലിണ്ടര്‍ ആവശ്യപ്പെട്ട്്് വര്‍ക്‌ഷോപ്പ് അസോസിയേഷനെ സമീപിച്ചത്. ലോക്ഡൗണിന് സമാന അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ക്‌ഷോപ്പുകളില്‍ വെല്‍ഡിങ് ജോലി നടക്കാത്ത സമയമായതിനാല്‍ വെല്‍ഡിങ്​ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഒര​ു കാരണവശാലും ഇത്​ പ്രതിസന്ധിക്കിടയാക്കില്ല. എന്നാല്‍, ദീര്‍ഘകാലം സിലിണ്ടറുകള്‍ ആരോഗ്യവകുപ്പി​ൻെറ കസ്​റ്റഡിയില്‍ സൂക്ഷിക്കേണ്ടി വന്നാല്‍ വര്‍ക്‌ഷോപ്പുടമകളെ സാരമായി ബാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.