കട്ടപ്പന: ഇരട്ടയാർ സൻെറ് തോമസ് ഹൈസ്കൂളിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ പ്രവർത്തനം ആരംഭിച്ചു. ഇവിടെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സി.എഫ്.എൽ.ടി.സി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 60 ബെഡാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ ആവശ്യമായാൽ അതിനനുസരിച്ച് ക്രമീകരിക്കും. ചെമ്പകപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻെറ നേതൃത്വത്തിലാണ് രോഗികളെ നിരീക്ഷിക്കുന്നതും ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതും. ഒരു നഴ്സിൻെറ സേവനം എപ്പോഴും ലഭ്യമാക്കും. പഞ്ചായത്തിലെ ജനകീയ ഹോട്ടൽ മുഖാന്തരം രോഗികൾക്ക് ഭക്ഷണം എത്തിക്കും. എല്ലായ്പ്പോഴും സന്നദ്ധപ്രവർത്തകരുടെ സേവനവും ലഭ്യമായിരിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.