ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ സ്ഥാപിക്കുന്നതിനുള്ള നിർമാണജോലി ആരംഭിച്ചു. അന്തരീക്ഷത്തിൽനിന്ന് നൈട്രജൻ ഒഴിവാക്കി ഓക്സിജൻ വേർതിരിച്ചെടുക്കുന്ന ജനറേറ്റർ തിങ്കളാഴ്ചയാണ് എത്തിയത്. ഒരു മിനിറ്റിൽ 200 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ജനറേറ്റർ. ഇത് സ്ഥാപിക്കുന്നതോടെ പ്രതിദിനം നാല് സിലിണ്ടറുകളിൽ നിറക്കാവുന്ന ഓക്സിജൻ ഉൽപാദിപ്പിക്കാം. അന്തരീക്ഷവായുവിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഓക്സിജൻ പൈപ്പിലൂടെ ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലേക്കെത്തിച്ചുനൽകാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. വൈദ്യുതി വകുപ്പിൻെറ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽനിന്ന് മന്ത്രി എം.എം. മണി മെഡിക്കൽ കോളജിന് അനുവദിച്ച 50 ലക്ഷം രൂപ ചെലവിട്ടാണ് ജനറേറ്റർ സ്ഥാപിക്കുന്നത്. ഇടുക്കി മെഡിക്കൽ കോളജിന് ശരാശരി 100 സിലിണ്ടർ ഓക്സിജനാണ് വേണ്ടത്. ഇപ്പോൾ എറണാകുളത്തുനിന്നുമാണ് ഓക്സിജൻ കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.