തൊടുപുഴ: കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ അയ്യപ്പൻകോവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കെട്ടിടം ഉൾപ്പെടെ അടിസ്ഥാന സൗകര്യം ഒരുക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. ബ്ലോക്ക്, ജില്ല പഞ്ചായത്ത്, എം.പി, എം.എൽ.എ എന്നിവരുടെ സഹകരണത്തോടെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന് നടപടി ആരംഭിച്ചതായി അയ്യപ്പൻകോവിൽ പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ച സാഹചര്യത്തിൽ നടപടി ത്വരിതപ്പെടുത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതായി ആരോഗ്യവകുപ്പ് കമീഷനെ അറിയിച്ചു. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ജീവനക്കാരെ നിയമിക്കാനും അടിസ്ഥാന സൗകര്യം ഒരുക്കാനുമുള്ള ബാധ്യത തങ്ങൾക്കുണ്ടെന്ന കാര്യം ആരോഗ്യവകുപ്പ് മറക്കരുതെന്ന് കമീഷൻ നിരീക്ഷിച്ചു. ആശുപത്രിയുടെ സേവനം രോഗികൾക്ക് എപ്പോഴും ലഭിക്കാൻ ആവശ്യമായ അധിക തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കണമെന്നും കമീഷൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിശദീകരണവും എന്നാൽ, ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ലഭ്യമല്ലെന്നുള്ള അയ്യപ്പൻകോവിൽ പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണവും പരിശോധിച്ച കമീഷൻ ഇതൊരു കടലാസ് പദ്ധതിയാണെന്ന പരാതിക്കാരൻെറ വാദം ശരിെവച്ചു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി. ഒരു സ്ഥാപനത്തിൻെറ നിലവാരം ഉയർത്തുന്നത് കടലാസിൽ ഒതുങ്ങാതെ അതിൻെറ ഗുണഫലം ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.