രാജാക്കാട് ഗവ. ഹൈസ്​കൂളി​െൻറ ക്വാർട്ടേഴ്സ്​ കാടുകയറി നശിക്കുന്നു

രാജാക്കാട് ഗവ. ഹൈസ്​കൂളി​ൻെറ ക്വാർട്ടേഴ്സ്​ കാടുകയറി നശിക്കുന്നു പൊന്മുടി: രാജാക്കാട് ഗവ. ഹൈസ്​കൂളി​ൻെറ ക്വാർട്ടേഴ്സ്​ കാടുകയറി നശിക്കുന്നു. വാതിലുകളും ജനലുകളും തകർന്ന നിലയിലുള്ള കെട്ടിടം, രാത്രിയിൽ സമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. വിശാലമായ സ്​കൂൾ മൈതാനത്തോട്​ ചേർന്ന് സ്ഥിതിചെയ്യുന്ന കെട്ടിടം മുമ്പ് കായിക വിദ്യാർഥികളുടെ വസ്​ത്രങ്ങൾ സൂക്ഷിക്കാനും ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, പിന്നീട് വിദൂരസ്ഥലങ്ങളിൽനിന്ന് ഇവിടെയെത്തുന്ന അധ്യാപകർക്ക് താമസിക്കുന്നതിനുള്ള ക്വാ​​ട്ടേഴ്​സായി മാറ്റുകയായിരുന്നു. വർഷങ്ങളായി അധ്യാപകർ ആരും ഇവിടെ താമസിക്കുന്നില്ല. അതിനാൽത്തന്നെ ഈ കെട്ടിടത്തിന് കാര്യമായ സംരക്ഷണവും നൽകുന്നില്ല. അതാണ് തകർച്ചക്ക്​ കാരണം. സ്​കൂൾ മൈതാനം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടില്ല. രാത്രിയിൽ മദ്യപസംഘം മൈതാനത്തും സ്​കൂൾ വരാന്തയിലും തമ്പടിക്കുന്നുണ്ട്. കഴിഞ്ഞദിവസം സാമൂഹികവിരുദ്ധർ സ്​കൂൾ ഓഫിസ്​ മുറിയിലെ ജനൽ കുത്തിപ്പൊളിക്കുകയും ചില്ല് അടിച്ച് തകർക്കുകയും ചെയ്തു. മോഷണശ്രമം ആരോപിച്ച് സ്​കൂൾ അധികൃതർ രാജാക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്​കൂൾ മൈതാനം പൊതുവഴിപോലെയായി മാറിയ സ്​ഥിതിയാണ്. എൻ.സി.സി പരേഡ്, കായിക പരിശീലനം എന്നിവ നടക്കുമ്പോൾ ഗ്രൗണ്ടിന് നടുവിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് പരിപാടികൾക്ക് തടസ്സമാകാറുണ്ട്. സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് പൊലീസ്​ പട്രാളിങ് ശക്തമാക്കണമെന്നാണ് സ്​കൂൾ പി.ടി.എയുടെ ആവശ്യം. ​ കാട്ടാനക്കൂട്ടം സൊ​സൈറ്റിക്കുടിയിലെ കെട്ടിടം തകർത്തു മൂന്നാര്‍: എട്ടുലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം പഞ്ചായത്ത് ഓഫിസും സമീപത്തെ രണ്ടു കെട്ടിടങ്ങളും ഇടിച്ചുതകര്‍ത്തു. കുട്ടിയാനക്കൊപ്പമെത്തിയ എട്ടുപേരടങ്ങുന്ന സംഘമാണ് കഴിഞ്ഞദിവസം രാത്രിയില്‍ കെട്ടിടങ്ങള്‍ തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം കുടിയിലെ പഞ്ചായത്ത് ഓഫിസ് കാട്ടനകള്‍ തകര്‍ത്തിരുന്നു. കെട്ടിടം അറ്റക്കുറ്റപ്പണി നടത്തുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ച് പണി തുടരവെയാണ് കഴിഞ്ഞ ദിവസം കൂട്ടമായെത്തിയ കാട്ടനകൂട്ടം പഞ്ചായത്ത് ഓഫിസും സമീപത്തെ അക്ഷയ സൻെററും കുട്ടികളുടെ ഹോസ്​റ്റലും തകര്‍ത്തത്. ഇടമലക്കുടി പഞ്ചായത്ത് രൂപവത്​കരിച്ചത്​ മുതല്‍ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ദേവികുളത്തെ സര്‍ക്കാറി​ൻെറ ക്വാർട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഘലകളില്‍നിന്ന്​ എത്തുന്ന ജീവനക്കാര്‍ കുടികളില്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസം സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ മനസ്സിലാക്കി മടങ്ങും. നിലവില്‍ എല്ലാ സൗകര്യങ്ങളും ഇടമലക്കുടിയില്‍ സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ സേവനം കുടികളില്‍ ലഭിക്കുന്നില്ല. പ്രശ്‌നങ്ങള്‍ സര്‍ക്കാറി​ൻെറ ശ്രദ്ധയില്‍ പലവട്ടം എത്തിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.