വിനോദസഞ്ചാരികൾക്ക് തേനീച്ചയുടെ കുത്തേറ്റു

ചെറുതോണി: കഞ്ഞിക്കുഴി-പുന്നയാർ വെള്ളച്ചാട്ടം കാണാൻവന്ന . തിങ്കളാഴ്​ച വൈകീട്ട്​ 4.30ടെയാണ് സംഭവം. ഹൈദരാബാദ്​ സ്വദേശിയായ ഒരാൾക്കും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പിറവം സ്വദേശിക്കും പുന്നയാർ സ്വദേശിയായ കൗമാരക്കാരനുമാണ് പെരുന്തേനീച്ചയുടെ കുത്തേറ്റത്. നാട്ടുകാരുടെ സഹായത്തോടെ മൂവരെയും കഞ്ഞിക്കുഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷക്കുശേഷം മൂവരെയും വിട്ടയച്ചു. സംഭവമറിഞ്ഞ് കഞ്ഞിക്കുഴി പൊലീസും ഇടുക്കി ഫയർഫോഴ്സും കരിമണലിൽനിന്ന്​ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പുഴയിൽ നീരൊഴുക്ക് കുറഞ്ഞെങ്കിലും ഇവിടെ നിരവധി വിനോദസഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.