* ഇന്ന് ഇടതുകര കനാലും നാളെ വലുതുകര കനാലുമാണ് തുറക്കുന്നത് തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി.) ഭാഗമായുള്ള മലങ്കര കനാൽ തുറക്കും. ചൊവ്വാഴ്ച രാവിലെ ഇടതുകര കനാലും ബുധനാഴ്ച വലതുകര കനാലും തുറക്കുമെന്ന് എം.വി.ഐ.പി അധികൃതർ പറഞ്ഞു. വെള്ളം ഒഴുകുന്ന സ്ഥലങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതും കൃഷികള്‍ക്ക് നാശം നേരിടുന്നതുമാണ് കനാലുകളുടെ ഷട്ടര്‍ ഉയർത്താൻ തീരുമാനിച്ചത്. ഇടത് വലത് കര കനാലുകളിലൂടെ വെള്ളം കടത്തി വിടണമെങ്കില്‍ യഥാക്രമം 39, 39.5 മീറ്റര്‍ വെള്ളം മലങ്കര ഡാമില്‍ വേണം. നിലവില്‍ 40 മീറ്ററിന് മുകളിലാണ് ജലനിരപ്പ്. മൂന്ന് ജില്ലകളിലായി പതിനായിരക്കണക്കിന് ആളുകളാണ് കനാല്‍ വെള്ളത്തെ ആശ്രയിക്കുന്നത്. കനാലിൽ വെള്ളം വന്നെങ്കിൽ മാത്രമെ പ്രദേശത്തെ ജലസ്രോതസ്സുകളിൽ പോലും വെള്ളം വരികയുള്ളൂ. 28.337 കി.മീ ദൂരമുള്ള ഇടതുകര കനാല്‍ പെരുമറ്റം, കോലാനി, നടുക്കണ്ടം, നെടിയശാല, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി, രായമംഗലം, കൂത്താട്ടുകുളം, പിറവം തുടങ്ങിയ മേഖലകളിലൂടെ ഒഴുകി മൂവാറ്റുപുഴയാറ്റില്‍ ചേരുന്നു. 37.10 കി.മീ ദൂരമൊഴുകുന്ന വലതുകര കനാല്‍ തെക്കുംഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട് തുടങ്ങിയ ഇടങ്ങളിലൂടെയാണ് ഒഴുകുന്നത്. സാധാരണയായി ഡിസംബർ പാതിയോടെ തുറക്കുന്ന കനാലുകൾ ഇത്തവണ മഴ കൂടുതൽ ലഭിച്ചിട്ടും ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ ഉൽപാദനം കുറച്ചതിനാൽ തുറക്കാൻ വൈകുകയായിരുന്നു. ഇതു മൂലം കനാലിനെ ആശ്രയിച്ച് കഴിയുന്ന ഒട്ടേറെ കർഷകരാണ് ദുരിതത്തിലായത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കനാലിനെ ആശ്രയിച്ച് നെൽകൃഷിയിറക്കിയ നിരവധിപേരുടെ കൃഷിയും പ്രതിസന്ധിയിലായി. ഷട്ടർ ഘട്ടം ഘട്ടമായി തുറന്ന് കനാലിലെ അടിഞ്ഞ് കൂടിയ മാലിന്യങ്ങളടക്കം നീക്കം ചെയ്ത ശേഷമാകും വെള്ളം തുറന്നുവിടുകയെന്ന് എം.വി.ഐ.പി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.