കാലാവസ്ഥ അനുകൂലം; ഏലം ഉൽപാദനം വർധിക്കും

കട്ടപ്പന: കാലാവസ്ഥ അനുകൂലമായതോടെ ഈവർഷം ഏലത്തി​ൻെറ ഉൽപാദനം വർധിക്കും. ഉൽപാദന സീസൺ നീണ്ടതിനാൽ തോട്ടങ്ങളിൽ വർഷംമുഴുവൻ വിളവെടുക്കാൻ കഴിയുന്ന സ്ഥിതിയും സംജാതമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു മാറ്റം. ഈവർഷം കാലാവസ്ഥ ഏലകൃഷിക്ക് അനുകൂലമായതോടെ കർഷകരുടെ മനവും കുളിർക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അനുകൂലമായ കാലാവസ്ഥയും വിളവും ഇതാദ്യമാണ്. ഏലകൃഷിക്ക് അനുയോജ്യമായ തണുത്ത കാലാവസ്ഥയും ചാറ്റൽ മഴയും കഴിഞ്ഞ ഒരാഴ്ചയായി ഹൈറേഞ്ചിൽ തുടരുകയാണ്. അന്തരീഷത്തിൽ പുതിയ ന്യൂനമർദം ഉണ്ടാക്കിയ മാറ്റമാണ് ഏലകൃഷിക്ക് അനുകൂലമായ സാഹചര്യം സൃഷ്​ടിച്ചത്. സാധാരണ ജനുവരി-മാർച്ച്‌ മാസത്തോടെ ഏലത്തി​ൻെറ വിളവെടുപ്പ് സീസൺ അവസാനിക്കാറാണ് പതിവ്. എന്നാൽ, പ്രതീഷിക്കാതെ മഴയും അനുകൂല കാലാവസ്ഥയും ലഭിച്ചതോടെ ഇൗവർഷം വിളവെടുപ്പ് തുടർന്നും ലഭിക്കുന്ന സ്ഥിതി ഉടലെടുത്തു. ഹൈറേഞ്ചിലെ എല്ലാ ഏലത്തോട്ടങ്ങളിലും സ്ഥിതി ഇതുതന്നെ. അതിനാൽ ഈ വർഷം ഉൽപാദനം വർധിക്കും. ഇത് കർഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നുമുണ്ട്. ഇനി വേനൽ കടുത്തില്ലെങ്കിൽ ഇപ്പോൾ ഏലച്ചെടികളിൽ ഉണ്ടാകുന്ന ശരങ്ങളിൽ നിറയെ കായ്പിടിക്കും. ഏലത്തി​ൻെറ കായ് ഉണ്ടാകുന്ന ഭാഗത്തിനാണ് ശരം എന്ന് പറയുന്നത്. ഏലച്ചെടിയുടെ ചുവട്ടിൽനിന്നാണ് ശരം ഉണ്ടാകുന്നത്. ശരത്തിൽ ധാരാളം കൊത്തുകളും കൊത്തുകളിൽ നിറയെ കായ്കളും ഉണ്ടാകുകയുമാണ് ചെയ്യുന്നത്. ശരത്തിനു സാധാരണ ഒരടി മുതൽ എട്ടടി വരെ നീളം ഉണ്ടാകും അത്യുൽപാദന ശേഷിയുള്ള ചില ഇനങ്ങളിൽ ഇതിലും കൂടുതൽ നീളത്തിൽ ശരം ഉണ്ടാകാറുണ്ട്. ശരത്തി​ൻെറ നീളവും കൊത്തുകളുടെ എണ്ണവും അനുസരിച്ച്​ ഏലത്തി​ൻെറ ഉൽപാദനം കൂടും. ഒരു കൊത്തിൽ എട്ടുമുതൽ 15 കായ്​കൾ വരെ ഒരേസമയം ഉണ്ടാകും. സാധാരണ ഒരേക്കറിൽനിന്ന് 250 മുതൽ 500 കിലോവരെയാണ് ഉൽപാദനം. എന്നാൽ, അത്യുൽപാദനശേഷിയുള്ള ഞള്ളാനി, വണ്ടർ ഏലം, കളരിക്കൽ ഇനങ്ങൾക്ക് നല്ല പരിചരണവും ജലസേചനവും നൽകിയാൽ ഏക്കറിന് 1500 കിലോവരെ വിളവുണ്ടാകും. ഹൈറേഞ്ചിലെ ഒട്ടുമിക്ക ഏലത്തോട്ടങ്ങളിലും അത്യുൽപാദന ശേഷിയുള്ള ഇനങ്ങളാണ് നട്ടിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ ഈ വർഷം എലകൃഷിയിൽനിന്ന് നല്ല വിളവാണ് കർഷകർ പ്രതീഷിക്കുന്നതെന്ന് കാർഡമം ഗ്രോവേഴ്സ് അസോ. പ്രസിഡൻറ്​ കെ.എസ്. മാത്യു കണ്ടമുണ്ടയിൽ മാധ്യമത്തോട് പറഞ്ഞു. ഈ വർഷം വിളവെടുപ്പ് സീസൺ നീണ്ടുപോകുമെന്നും അതിനാൽ വിളവ് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിളവ് അധികം ഉയർന്നാൽ അത്‌ ഇപ്പോഴത്തെ വില താഴാനും ഇടയാക്കും. എന്നാലും ഒരു പരിധിവിട്ട് വില താഴാനും ഇടയില്ല. പ്രതീക്ഷനൽകി സ്വകാര്യ കമ്പനികളുടെ ഇ-ലേലം പുതിയ കാർഷിക നിയമത്തി​ൻെറ പിൻബലത്തിൽ സ്വകാര്യ കമ്പനികൾ ആരംഭിച്ച ഏലം ഇ-ലേലം കർഷകരുടെ പ്രതീക്ഷ ഉണർത്തുകയാണ്. വണ്ടൻമേട് ഗ്രീൻ കാർഡമം പ്രൊഡ്യൂസർ കമ്പനി (വി.ജി.സി.പി.സി) എന്ന സ്വകാര്യ ഏജൻസിയാണ് ഏലക്ക ഇ-ലേലം പുതുതായി ആരംഭിച്ചത്. സ്‌പൈസസ് ബോർഡി​ൻെറയും മറ്റ് സ്വകാര്യ ഏലം ഓൺലൈൻ ഏജൻസികളുടെയും ലേലത്തിന്​ ബദലായാണ് പുതിയ സ്വകാര്യ കമ്പനിയുടെ ഇ-ലേലം. കൂടുതൽ കമ്പനികൾ സ്വകാര്യ ഇ-ലേലത്തിലേക്ക് കടന്നുവരുമെന്നാണ് ഗ്രീൻ കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ അവകാശവാദം. ലോകത്തിലെവിടെയും നേരിട്ട് ഏലക്കായ വിൽക്കാമെന്നും ഇടനിലക്കാരെ പരമാവധി ഒഴിവാക്കി കർഷകരിൽനിന്ന് നേരിട്ട് ആവശ്യക്കാരിലേക്ക് ഏലക്ക എത്തിക്കുകവഴി കൂടുതൽ വില ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ ലേലങ്ങളിൽ ലഭിച്ച മെച്ചപ്പെട്ട വില ഇതി​ൻെറ സൂചനയാണെന്നും കമ്പനി പ്രതിനിധികൾ പറയുന്നു. ഏതായാലും സ്വകാര്യ കമ്പനികളുടെ ഏലം ഇ-ലേലം സജീവമായത്​ വില പിടിച്ചുനിർത്താൻ സഹായിക്കുമെന്നാണ് കർഷകരും കരുതുന്നത്. ഉൽപാദനം കുത്തനെ വർധിച്ചാൽ വില കുറയാനാണ്​ സാധ്യത. ഇൗവർഷം കാലാവസ്ഥ അനുകൂലമായതും വിളവ് വർധിക്കുമെന്ന സൂചനകൾ പുറത്തുവന്നതും ഏലത്തി​ൻെറ ശരാശരി വിലയെ ചെറിയതോതിൽ ബാധിച്ചിട്ടുണ്ട്. പുറ്റടി സ്‌പൈസസ് പാർക്കിൽ ഇന്നലെ നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ ഇ-ലേലത്തിൽ ഇതി​ൻെറ സൂചനകൾ കണ്ടുതുടങ്ങി. വിൽപനക്കായി പതിച്ച 82052.4 കിലോ ഏലക്കയിൽ 67921.3 കിലോഗ്രാം വിറ്റുപോയപ്പോൾ ഏലത്തി​ൻെറ കൂടിയവില കിലോഗ്രാമിന് 2106 രൂപയും ശരാശരിവില കിലോഗ്രാമിന്. 1660.51 രൂപയുമായിരുന്നു. ശനിയാഴ്​ച നടന്ന സ്‌പൈസസ് മോർ ​േട്രഡിങ് കമ്പനിയുടെ ഇ-ലേലത്തിൽ കൂടിയവില 2100 രൂപയും ശരാശരിവില കിലോഗ്രാമിന് 1685.68 രൂപയുമായിരുന്നു. മറ്റൊരു കമ്പനിയായ ഗ്രീൻ കാർഡമം കമ്പനിയുടെ ലേലത്തിൽ കൂടിയവില 2046 രൂപയും ശരാശരി വില 1708 രൂപയുമായിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്​ വില അൽപം കുറഞ്ഞെങ്കിലും ശരാശരി വിലയിൽ കാര്യമായ ഇടിവുണ്ടായിട്ടില്ല. ഇത്‌ കർഷകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു. എന്നാൽ, ഉൽപാദനം കാര്യമായി ഉയർന്നാൽ വില കുത്തനെ ഇടിയാനും സാധ്യതയുണ്ട്. TDL ELAMKRISHI ഏല കൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.