സഞ്ചാരികൾക്ക്​ കൗതുകമായ കുരുതിക്കളത്തെ കിണർ തകർന്നനിലയിൽ

തൊടുപുഴ: ​തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയോരത്ത് റോഡിന്​ നടുവിൽനിന്ന കിണർ അജ്​ഞാത വാഹനമിടിച്ച്​ തകർന്ന നിലയിൽ. ഇടുക്കിയിലെത്തുന്ന സഞ്ചാരികൾക്കടക്കം കൗതുകമുണർത്തിനിന്ന കിണറി​ൻെറ ചുറ്റുമതിലാണ്​ തകർന്നത്​. കുരിതിക്കളത്ത്​ വളവിൽ റോഡിന്​ നടുവിലായി നിൽക്കുന്ന കിണർ ഏവരെയും ആകർഷിക്കുന്നതായിരുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിട്ടാണ് പ്രദേശവാസികൾ സംഘടിച്ച് ഏകദേശം 90 വർഷങ്ങൾക്ക് മുമ്പ് കിണർ സ്ഥാപിച്ചത്. പിന്നീട് ഇടുക്കി പദ്ധതിയുടെ ഭാഗമായി റോഡ്‌ വെട്ടിയപ്പോൾ ഈ കിണർ മൂടിയില്ല. നാടുകാണിയിലെ ബട്ടർഫ്ലൈ വാൽവി​ൻെറ നിർമാണത്തിനായി വലിയ പൈപ്പുകളും മറ്റ് സാധനസാമഗ്രികളും ഭാരവണ്ടികളിൽ എത്തിക്കുന്നതിന് ഈ ഭാഗത്ത് റോഡിന് വീതികുറവ് പ്രശ്നമായി. ഇതേ തുടർന്ന് കിണറി​ൻെറ മറുവശത്ത് സമാന്തരമായി മറ്റൊരു റോഡുകൂടി വെട്ടിയതോടെയാണ് കിണർ റോഡി​ൻെറ നടുക്കായത്. ഇതുവഴി യാത്രചെയ്യുന്ന പലരും ഫോട്ടോയെടുക്കുകയും വണ്ടിനിർത്തി റോഡിന് നടുവിലെ കിണർ കാണുകയും ചെയ്യുന്നത് പതിവാണ്. ഇടുക്കി ഭാഗത്തേക്കുപോയ വാഹനമാണ്​ തട്ടിയിരിക്കുന്നത്​. സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ കണ്ടുപിടിക്കണമെന്നും കിണറി​ൻെറ സൈഡുകെട്ടി പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കിണർ ഇതേ അവസ്ഥയിൽ കിടന്നാൽ കൂടുതൽ അപകടത്തിന് കാരണമാവുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.