കട്ടപ്പന: പ്രാദേശിക മാധ്യമ കൂട്ടായ്‌മയുടെ വാർഷിക പൊതുയോഗവും കെ.ജെ. മാത്യു (ദേശാഭിമാനി) അനുസ്മരണവും കട്ടപ്പനയിൽ നടന്നു. ചടങ്ങിൽ കട്ടപ്പന നഗരസഭ കൗൺസിലർ സോണിയ ജയ്ബി, പ്രവീൺ വട്ടമല, അശ്വതി പ്രവീൺ എന്നിവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻറ്- തോമസ് ജോസ് (മാധ്യമം ), വൈസ് പ്രസിഡൻറ്- പി. ഡി. സനീഷ് (മലയാള മനോരമ), ജനറൽ സെക്രട്ടറി വിൻസ് സജീവ് (ദേശാഭിമാനി), ജോയൻറ് സെക്രട്ടറി അജിൻ അപ്പുകുട്ടൻ (കേരള കൗമുദി), ട്രഷറർ ബെന്നി കളപുരക്കൽ (ചന്ദ്രിക), എക്സിക്യൂട്ടിവ് അംഗങ്ങളായി വി.എസ്. അസറുദ്ദീൻ (മാതൃഭൂമി), സിറിൽ ലുക്കോസ് (മംഗളം),അഖിൽ ഫിലിപ് (കേരളവിഷൻ ), രാഹുൽ വിനോദ് (ഇടുക്കി വിഷൻ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ തോമസ് ജോസ് അധ്യക്ഷതവഹിച്ചു. പി.ഡി. സനീഷ്, കെ.എസ്. ഫ്രാൻസിസ്, അജിൻ അപ്പുക്കുട്ടൻ, ബെന്നി കളപുരക്കൽ, എൻ.കെ. രാജൻ, ജയ്ബി ജോസഫ്, വിപിൻദാസ് തുടങ്ങിയവർ സംസാരിച്ചു. വിൻസ് സജീവ് നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.