സംഘാടക സമിതി രൂപവത്​കരിച്ചു

അടിമാലി: ആദിവാസി ക്ഷേമ സമിതിയും കർഷക സംഘവും ഏഴ്​ മുതൽ ആരംഭിക്കുന്ന കർഷക പ്രക്ഷോഭത്തി​ൻെറ സംഘടക സമിതി രൂപവത്​കരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.കെ. ഷാജി ഉദ്​ഘാടനം ചെയ്തു. കെ.എസ്​.കെ.ടി.യു ജില്ല സെക്രട്ടറി എം.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ചാണ്ടി പി.അലക്സാണ്ടർ (ചെയർമാൻ), മാത്യു ഫിലിപ്, ടി.എൽ. തോമസ്, കെ.ജി. ബാബു, കെ.സി. ചെല്ലപ്പൻ (വൈസ് ചെയർമാന്മാർ), സി.ഡി. ഷാജി (കൺവീനർ), ടി.കെ. സുധേഷ്‌കുമാർ, പി.പി. സാബു, കെ.കെ. എബിൻ, എം.എസ്. ചന്ദ്രൻ (ജോയൻറ്​ കൺവീനർമാർ) എം. കമറുദ്ദീൻ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഏഴ്​ മുതല്‍ കൂമ്പന്‍പാറ റേഞ്ച്​ ഒാഫിസിന് മുന്നിലാണ് സമരം ആരംഭിക്കുന്നത്. എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആദിവാസികളുടെ കൃഷിഭൂമിയിലെ വനംവകുപ്പി​ൻെറ കടന്നുകയറ്റം അവസാനിപ്പിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന്​ സംരക്ഷണം നല്‍കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് തുടര്‍ പ്രക്ഷോഭം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.