അടിമാലി: സേനാപതി സ്വർഗംമേട്ടിൽ നിശാപാർട്ടി നടത്തിയതിന് പൊലീസ് കേസെടുത്തുവെന്ന വാർത്ത വസ്തുതവിരുദ്ധമെന്നും തങ്ങൾ നടത്തിയത് പ്രകൃതിസംരക്ഷണ സന്ദേശം അടങ്ങിയ സയൻസ് ആർട്സ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ മാത്രമാണെന്നും സംഘാടകരായ ബിൻസി എൽദോ, ചന്ദ്രശേഖർ രമേശ്, പി.ആർ.ഒ അനൂപ് എന്നിവർ പറഞ്ഞു. ഉട്ടോപ്യ യുനൈറ്റഡ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിൽ പരിണാമ എന്ന പേരിൽ ആർട്ട്, മ്യൂസിക്, ആസ്ട്രോണമി ക്ലാസ്, ടെലസ്കോപ് വഴി ആകാശ നിരീക്ഷണം, കുട്ടികൾക്കായുള്ള ക്ലാസുകൾ, പ്രകൃതിസംരക്ഷണ സന്ദേശം, യോഗ മെഡിറ്റേഷൻ, ട്രക്കിങ് മുതലായവയായിരുന്നു നടത്താൻ ഉദ്ദേശിച്ചത്. പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലും മുൻകൂർ അറിയിച്ച് അനുമതി വാങ്ങുകയും അവരെ പരിപാടിക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ പരിപാടിയുടെ വിവരം ജനങ്ങളെ അറിയിക്കുകയും ചെയ്തു. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളുള്ള 42പേരാണ് പങ്കെടുക്കാൻ എത്തിയത്. അതിൽ കുടുംബമായി എത്തിയവരും ഗർഭിണികൾ ഉൾപ്പെടെ സ്ത്രീകളും വിദ്യാർഥികളും കുട്ടികളും വരെ ഉണ്ടായിരുന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി ഒരുക്കിയത്. ക്യാമ്പിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ എത്തിക്കുകയോ പരിപാടിയിൽ പങ്കെടുത്തവർ ലഹരി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. മുമ്പ് പ്രദേശത്തുനിന്ന് പാറഖനനം നടത്തുവാൻ ചിലർ ശ്രമിച്ചത് തങ്ങൾ എതിർത്തിരുന്നു. അതിൻെറ വൈരാഗ്യം തീർക്കാനായി ക്യാമ്പിനെ നിശാപാർട്ടിയായി ചിത്രീകരിക്കുകയാണുണ്ടായതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.