സ്‌പൈസസ് ബോർഡി​െൻറ ഏലക്ക ലേലത്തിന്​ സമാന്തരമായി ഒാൺലൈൻ ലേലം

സ്‌പൈസസ് ബോർഡി​ൻെറ ഏലക്ക ലേലത്തിന്​ സമാന്തരമായി ഒാൺലൈൻ ലേലം കട്ടപ്പന: പുതിയ കാർഷികനിയമത്തി​ൻെറ പിൻബലത്തിൽ സ്വകാര്യ കമ്പനികളുടെ ഓൺലൈൻ ഏലക്കലേലം സജീവമാകുന്നു. വെള്ളിയാഴ്​ച മൂന്നാമത് ഓൺലൈൻ ഏലക്കലേലം തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂരില്‍ നടന്നു. വണ്ടന്‍മേട് ഗ്രീന്‍ കാര്‍ഡമം പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (വി.ജി.സി.പി.സി)യുടെ നേതൃത്വത്തിലാണ് ബോഡിനായ്ക്കന്നൂരില്‍ ലേലം നടന്നത്. കഴിഞ്ഞ നവംബറില്‍ രണ്ടുതവണ സമാനമായി ലേലം നടത്തിയിരുന്നു. അന്ന് വ്യാപാരി പങ്കാളിത്തം കുറവായിരുന്നുവെങ്കിൽ ഇത്തവണ കൂടുതല്‍ ഏലക്ക പതിവ് വന്നതും വ്യാപാരികള്‍ കൂടുതലായി വന്നതും നേട്ടമായതായി കമ്പനി പറയുന്നു. വെള്ളിയാഴ്​ച നടന്ന ലേലത്തില്‍ 186 ലോട്ടുകളിലായി 48,980 കിലോ ഏലക്കയാണ് പതിവ് ചെയ്തത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 65 ഓളം വ്യാപാരികള്‍ ലേലത്തില്‍ പങ്കെടുത്തു. ഇതില്‍ 44 പേരും ഉല്‍പന്നം വാങ്ങി ബില്ല് ചെയ്തു. ലേലത്തില്‍ 2306രൂപ കൂടിയ വില രേഖപ്പെടുത്തിയപ്പോള്‍ 1462 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില. ശരാശരി വില 1745.74. കേന്ദ്രസര്‍ക്കാറി​ൻെറ പുതിയ കാര്‍ഷിക നിയമത്തിന്​ വിധേയമായിട്ടാണ് സ്വകാര്യ കമ്പനികള്‍ ഏലം ലേലം തുടങ്ങിയത്. സ്‌പൈസസ് ബോര്‍ഡിന്​ സമാന്തരമായാണ്​ ലേലം സംഘടിപ്പിക്കുന്നത്. വ്യാപാരികള്‍ക്ക് വണ്ടന്‍മേട്ടിലെ ഓഫിസിലും ബോഡിനായ്ക്കന്നൂരിലും ഏലം സാമ്പിള്‍ നേരിട്ട് കാണാന്‍ അവസരം ഒരുക്കിയിരുന്നു. സമാന്തരമായ ഓൺലൈൻ ലേലം വിനയകുമോ എന്ന ഭീതി ബോർഡിനും ഏജൻസികൾക്കുമുണ്ട്. ആമയറിൽ കർഷക സംഗമം ഇന്ന്​ കട്ടപ്പന: കേന്ദ്രസർക്കാറി​ൻെറ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച്​ ആമയറിൽ മലയോര കർഷകർ പൊതുവഴിയിൽ കഞ്ഞി​െവച്ചും പാട്ടുപാടിയും അനുഭാവം പ്രകടിപ്പിക്കും. ശനി രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെ വണ്ടന്മേട് ആമയർ ജങ്​ഷനിലാണ് സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.