വികസന നിർദേശം ​​തേടി പഞ്ചായത്തുകളിലേക്ക്

തൊടുപുഴ: ജില്ലയിലെ 52 പഞ്ചായത്തിലും എട്ട് ബ്ലോക്കിലും അതത് ഡിവിഷന്‍ മെംബറും ജില്ല പഞ്ചായത്ത് സെക്രട്ടറിയുമുള്‍പ്പെടെയുള്ളവര്‍ നേരിട്ട് സന്ദര്‍ശിച്ചു വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ജില്ലയുടെ വികസനത്തിനുതകുന്ന അഭിപ്രായങ്ങള്‍ സ്വരൂപിച്ച് ഒരുമയോടെ പ്രവൃത്തിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് പറഞ്ഞു. ജില്ല ഭരണകൂടത്തി​ൻെറയും ജില്ല പ്ലാനിങ്​ ഓഫിസി​ൻെറയും നേതൃത്വത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല പഞ്ചായത്ത്​ അംഗങ്ങൾക്ക്​ പ്ലാനിങ് സെക്ര​േട്ടറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ പുതുവത്സരദിന കൂട്ടായ്മ വ്യത്യസ്തമായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് കേക്ക് മുറിച്ച്​ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഒരുപാട് സാധ്യതകളുള്ള ജില്ലയാണ് ഇടുക്കി. എല്ലാ സാധ്യതകളും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തി ഏവര്‍ക്കും മികച്ച ഭരണം കാഴ്ചവെയ്ക്കാന്‍ കഴിയട്ടെ എന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച കലക്ടര്‍ എച്ച്. ദിനേശന്‍ ആശംസിച്ചു. കൃഷി, വ്യവസായം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളില്‍ സാധിക്കുന്നത്ര എല്ലാത്തരം വികസനവും നടപ്പിലാക്കണം. അതിനായി ജില്ല ഭരണകൂടത്തി​ൻെറ എല്ലാവിധ സഹകരണങ്ങളുമുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയുടെ വികസനത്തിനും പുരോഗതിക്കുമായുള്ള നിർദേശങ്ങളും ആശയങ്ങളും വിലയേറിയതാണ് ഓരോന്നും ചര്‍ച്ച ചെയ്ത് അതനുസരിച്ചു ഒറ്റക്കെട്ടായി മുന്നോട്ടുപോകാമെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഉഷാകുമാരി മോഹന്‍കുമാര്‍ പറഞ്ഞു. ജില്ല പൊലീസ്​ മേധാവി ആര്‍. കറുപ്പസാമി പുതുവത്സര ദിനത്തി​ൻെറ ആശംസകള്‍ നേര്‍ന്നു. പരിപാടിയില്‍ റിസേര്‍ച്ച് ഓഫിസര്‍മാരായ തുളസിഭായ്, സുനില്‍ കുമാര്‍ ഫിലിപ്, ഇക്കണോമിക്സ് ആൻഡ്​ സ്​റ്റാറ്റിസ്​റ്റിക്​ റിസേര്‍ച്ച് അസി. പത്മജ എന്നിവര്‍ കവിതകള്‍ ആലപ്പിച്ചു. ജനകീയാസൂത്രണം ജില്ല കോഓഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.എന്‍. മോഹനന്‍, എം.ജെ. ജേക്കബ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു വര്‍ഗീസ് സ്വാഗതവും എക്കണോമിക്സ് ആൻഡ്​ സ്​റ്റാറ്റിസ്​റ്റിക്സ് ഡെ. ഡയറക്ടര്‍ സുനില്‍ അഗസ്​റ്റിന്‍ നന്ദിയും പറഞ്ഞു. വകുപ്പ് ജില്ലതല മേധാവികളും പ്രധിനിധികളും യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.