തൊടുപുഴ: സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്ര ശനിയാഴ്ച രാവിലെ ഒമ്പതിന് തൊടുപുഴയിലെത്തും. നന്മയുടെ വിദ്യാഭ്യാസം, ബഹുസ്വരതയുടെ പ്രാധാന്യം, അവകാശ സംരക്ഷണം, അസ്തിത്വബോധം ഇവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നതിനും സമൂഹത്തെ സജ്ജമാക്കുന്നതിനും വേണ്ടിയാണ് മുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒമ്പതിന് കുമ്പംകല്ല് മരവെട്ടിക്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ് കാഷിഫി അധ്യക്ഷതവഹിക്കും. ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രതിനിധികളായ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുജ്തബ ഫൈസി ആനക്കര, സാദിഖ് ഫൈസി താനൂര്‍ തുടങ്ങിയവര്‍ 'അസ്തിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു' പ്രമേയത്തില്‍ വിഷയാവതരണം നടത്തും. ജാഥാ കോഓഡിനേറ്റര്‍ റഷീദ് ഫൈസി വെള്ളായിക്കോട് ആമുഖ പ്രഭാഷണം നടത്തും. ജില്ലയിലെ രണ്ടാമത്തെ സ്വീകരണ പരിപാടി ഉച്ചകഴിഞ്ഞ് അടിമാലിയില്‍ നടക്കും. തൊടുപുഴയിൽ പ്രഭാതസവാരി പാത തുറന്നു തൊടുപുഴ: പ്രഭാത വ്യായാമത്തിനായി 400 മീറ്റർ നീളംവരുന്ന നടപ്പാത കാഡ്‌സ് വില്ലേജ് സ്ക്വയറിൽ പൊതുജനങ്ങൾക്കായി തുറന്നു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജും മുനിസിപ്പൽ കൗൺസിലർമാരും ചേർന്നാണ് പ്രഭാത സവാരിക്കായിട്ടുള്ള ഇടുക്കി ജില്ലയിലെ ആദ്യ നടപ്പാത തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.