കാര്‍ഷിക മേള നാലിന് ആരംഭിക്കും; സെമിനാറുകൾ മാത്രം

തൊടുപുഴ: ഗാന്ധിജി സ്​റ്റഡി സൻെറർ നേതൃത്വത്തില്‍ കാര്‍ഷിക മേള 2021 ജനുവരി നാലു മുതല്‍ ഏഴുവരെ ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. കേരളം ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം എന്നതാണ് മേളയുടെ മുഖ്യപ്രമേയം. കോവിഡ് മാനദണ്ഡം പാലിച്ചാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. നാലിന് രാവിലെ പത്തിന് സൻെറർ ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കേരള ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പ്രഭാഷണവും ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണവും നടത്തും. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.വി. പീറ്റര്‍, മോന്‍സ് ജോസഫ് എം.എല്‍.എ, കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. സെമിനാറില്‍ മുൻ എം.പി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. സി. കുഞ്ഞിക്കണ്ണന്‍ (ഡയറക്ടര്‍, ഐ.എഫ്.ജി.ടി.ബി കോയമ്പത്തൂര്‍), ഡോ. മാത്യു ഡാന്‍ (സീനിയര്‍ സയൻറിസ്​റ്റ്​, ടി.ബി.ജി.ആർ.ഐ പാലോട്), ഡോ. സ്​റ്റീഫൻ ചേരിയില്‍ (ഡയറക്ടര്‍, സി.എം.ആര്‍.എ വാഗമണ്‍), ഡോ. കെ.ബി. രമേശ് കുമാര്‍, ഡോ. സാബു ഡി. മാത്യു, ഡോ, ജിജി കെ. ജോസഫ് എന്നിവര്‍ സംസാരിക്കും. അഞ്ചിന് ഉച്ചക്ക്​ 2.30 മുതല്‍ കാഡ്‌സ് ഓഡിറ്റോറിയത്തില്‍ തെങ്ങും ഇടവിളകളും സെമിനാറി​ൻെറ ഉദ്ഘാടനം അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസ് നിർവഹിക്കും. എം.ജി സർവകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. ആറിന് രാവിലെ 10.30 മുതല്‍ ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സംഗമം. 'അധികാര വികേന്ദ്രീകരണവും കാര്‍ഷിക വികസനത്തില്‍ ജനപ്രതിനിധികള്‍ക്കുള്ള പങ്കും' സെമിനാറി​ൻെറ ഉദ്ഘാടനം റബർ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് നിർവഹിക്കും. സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ മുഖ്യാതിഥി ആയിരിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സിനിമ താരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഏഴിന് കോലാനി - വെങ്ങല്ലൂര്‍ ബൈപാസിനു സമീപം രാവിലെ 8.30 മുതല്‍ കാലിപ്രദര്‍ശനവും മത്സരവും നടക്കും. വനം -മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ. രാജു സമ്മാന വിതരണം നടത്തും. ഇന്ത്യയിലെ നാടന്‍ (ഗീര്‍, സഹിവാള്‍, സിന്ധി, ടാര്‍പാര്‍ക്കര്‍) പശുക്കളില്‍ ഒന്നാം സ്ഥാനം നേടുന്ന പശുവിന് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കും. ജേഴ്‌സി, എച്ച്.എഫ്, സുനന്ദിനി പശുക്കളില്‍ ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവക്ക്​ 20,000 രൂപയുടെയും 10,000 രൂപയുടെയും അവാര്‍ഡുകളും സമ്മാനിക്കും. എരുമ, കിടാരി, ആട് വിഭാഗങ്ങളിലും മത്സരമുണ്ട്. നേര്‍ക്കാഴ്ച: സമ്മാനങ്ങള്‍ വിതരണം ചെയ്തു ചെറുതോണി: സമഗ്രശിക്ഷ അറക്കുളം ബി.ആര്‍.സി നേതൃത്വത്തില്‍ കോവിഡ് കാലയളവില്‍ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നേര്‍ക്കാഴ്ച എന്ന പേരില്‍ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പെന്‍സില്‍ ഡ്രോയിങ്​, വാട്ടര്‍കളര്‍, ഓയില്‍ പെയിൻറിങ്​ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തിയത്. സമ്മാനവിതരണത്തി​ൻെറ ഉദ്ഘാടനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്​ അംഗം പ്രഭാതങ്കച്ചന്‍ നിർവഹിച്ചു. വാഴത്തോപ്പ് ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ജോമി ജോസഫ്, എസ്.എസ്.കെ അറക്കുളം ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റര്‍ മുരുകന്‍ വി. അയത്തില്‍, പൈനാവ് ഗവ. യു.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ. ശ്രീലത, വിദ്യാർഥി ഹരിശങ്കര്‍ സുരേഷ്, ജെ. മരിയാറാണി, ഷൈജ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ബി.ആര്‍.സി പരിധിയിലുള്ള വാഴത്തോപ്പ്, അറക്കുളം, കുടയത്തൂര്‍, മുട്ടം എന്നീ പഞ്ചായത്തുകളിലായി 26 കുട്ടികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റും പെയിൻറിങ് കിറ്റും സമ്മാനമായി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.