അടിമാലി: രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി വൈദ്യുതിമന്ത്രി എം.എം. മണിയുടെ മകൾ വീണ്ടും. മന്ത്രിയുടെ മകൾ എം.എസ്. സതിയാണ് രണ്ടാംവട്ടവും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം തവണയാണ് സതി പഞ്ചായത്തിലേക്ക് വിജയിക്കുന്നത്. കഴിഞ്ഞ പ്രവശ്യം പ്രസിഡൻറ് സംവരണമായതോടെ സതിയെ പ്രസിഡൻറായി തെരഞ്ഞെടുത്തു. പ്രസിഡൻറായി മികച്ച പ്രവർത്തനം കാഴ്ചവെച്ചത് പ്രസിഡൻറ് പദം സതിയെ തേടി വീണ്ടും എത്തുകയായിരുന്നു. ജനറൽ വിഭാഗത്തിനായിരുന്നു പ്രസിഡൻറ്. മന്ത്രി മണിയുടെ അഞ്ച് മക്കളിൽ മൂത്തയാളാണ് സതി. മറ്റൊരു മകൾ സുമ സുരേന്ദ്രൻ ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. രണ്ട് പ്രവശ്യം രാജകുമാരി പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുമ പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്തുകളെന്ന പ്രത്യേകതയും ഉണ്ട്. സി.പി.എം ജില്ല കമ്മിറ്റി അംഗമായ രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡൻറ് വി.എ. കുഞ്ഞുമോനാണ് സതിയുടെ ഭർത്താവ്. TDL m.s.sathy rajakkad grama panchayath president രാജാക്കാട് പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സതി മരിയാപുരത്ത് ഹരിത കര്‍മസേനാംഗം പഞ്ചായത്ത് പ്രസിഡൻറ് മരിയാപുരം: മരിയാപുരത്ത് ഹരിത കര്‍മസേനാംഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി. 13ാം വാര്‍ഡായ വിമലഗിരിയില്‍നിന്ന് കോൺഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച ജിന്‍സി ജോയിയെ യു.ഡി.എഫ് പിന്തുണച്ചതോടെയാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ ഭരണ സമിതിയില്‍ എതിര്‍സ്ഥാനാര്‍ഥി ഇടതുമുന്നണിയിലെ സെനില്‍ ജോസിന് ആറ് വോട്ടുകളും ജിന്‍സിക്ക് ഏഴ് വോട്ടുകളും ലഭിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കൊച്ചു കരിമ്പനിലെ ഹരിതകര്‍മ സേനാംഗമാണ് ജിന്‍സി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഹരിതകര്‍മ സേനാംഗമായിരുന്നു. കുന്നും മലയും കയറി വീടുകളിലെത്തുന്ന ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം നന്നായി ആസ്വദിച്ചാണ് ചെയ്തത്. അതുകൊണ്ടുതന്നെ പ്രസിഡൻറ് പദവിയിലിരിക്കുമ്പോഴും ഹരിതകര്‍മ സേനാംഗമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ജിന്‍സി ജോയി പറഞ്ഞു. ഇതിന് നിയമപരമായി തടസ്സമുണ്ടോയെന്ന് പരിശോധിക്കും. യൂസര്‍ ഫീ നല്‍കാന്‍ വീട്ടുകാര്‍ കാണിക്കുന്ന വിമുഖതയാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ നേരിടുന്ന വലിയ ബുദ്ധിമുട്ട്. യൂസര്‍ഫീക്കായി ഒരു വീട്ടില്‍ അഞ്ച് പ്രാവശ്യം പോയ ദുരനുഭവവും പ്രസിഡൻറ് പങ്കുവെച്ചു. ഹരിതകര്‍മ സേനയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന സംരംഭങ്ങളാക്കുന്നതിനും അവര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും മുന്തിയ പരിഗണന നല്‍കും. ഇടുക്കി ബ്ലോക്കില്‍ ശുചിത്വപദവി നേടിയ ഏക പഞ്ചായത്താണ് മരിയാപുരം. പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പദവിയിലെത്തിക്കുന്നതിനും ശ്രദ്ധിക്കും. ഇടശ്ശേരിയില്‍ ജോയിയുടെ ഭാര്യയാണ് ജിന്‍സി. മക്കള്‍: ജറിന്‍ ജോയി (സി.എ വിദ്യാര്‍ഥി), റോസ് മരിയ (എം.എസ്.സി വിദ്യാര്‍ഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.