യുവാവിനെ മർദിച്ച സംഭവം: ​ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരാതി

കട്ടപ്പന: കല്യാണത്തണ്ടിൽ യുവാവിനെ മര്‍ദിച്ച് കാലും കൈയും തല്ലിയൊടിച്ച സംഭവത്തില്‍ പൊലീസ്​ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ഭാര്യയും അമ്മയും ആരോപിച്ചു. ഒക്ടോബര്‍ 17നാണ് കല്യാണത്തണ്ട്് നിരപ്പേല്‍ രാഹുലിനെ (33) രാജീവ് ആക്രമിച്ച്​ കാലും കൈയും തല്ലിയൊടിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന രാഹുല്‍ കോവിഡിനെ തുടര്‍ന്ന് ഹോട്ടല്‍ ജോലി ചെയ്ത് കുടുംബം പുലർത്തിവരുന്നതിനിടെയാണ് ആക്രമണത്തിന്​ ഇരയായത്. കോട്ടയം മെഡിക്കൽ കോളജിൽ രണ്ടുമാസത്തെ ചികിത്സ ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിൽ എത്തിയത്. ജോലി ചെയ്യാനോ നടക്കാനോ കഴിയാതെ കിടപ്പിലായത്തോടെ വീട് പട്ടിണിയിലാണ്. സംഭവം നടന്ന ദിവസം ഫോൺ വന്നതിനെ തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിയ രാഹുലിനെ വഴിയിൽ​െവച്ച്​ ചുമട്ടുതൊഴിലാളിയായ രാജീവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുകാലും ഒടിഞ്ഞ്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ രാഹുലിനെ ആക്രമിച്ച കേസിലെ പ്രതി രാജീവ് ജീവനൊടുക്കുകയും ചെയ്തു. അതേസമയം, രാഹുലിനെ ആക്രമിച്ച സംഭവത്തില്‍ രാജീവി​ൻെറയും രാഹുലി​െൻയും സുഹൃത്തായ യുവതിയും ഉണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ്​ തയാറാകുന്നില്ലെന്നും രാഹുലി​ൻെറ ഭാര്യ സിന്ധുവും മാതാവ്​ വിജയമ്മയും ആരോപിച്ചു. യുവതി ഫോണില്‍ വിളിച്ചതനുസരിച്ചാണ് രാവിലെ രാഹുല്‍ വീട്ടില്‍ നിന്നിറങ്ങിയത്. രാജീവ് ആക്രമിക്കുമ്പോള്‍ യുവതി രാഹുലി​ൻെറ വായ്​ പൊത്തിപ്പിടിച്ചിരിക്കുകയായിരുന്നു. യുവതിക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ കട്ടപ്പന പൊലീസ്​ തയാറാകുന്നില്ലെന്നും സംഭവത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും ഇരുവരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.