മൂന്നാര്‍ ഫ്ലൈ ഓവര്‍; സ്ഥലപരിശോധന നടത്തി

മൂന്നാര്‍: കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുത്തി 63 കോടി മുതല്‍ മുടക്കില്‍ മൂന്നാറിൽ നിർമിക്കുന്ന ഫ്ലൈ ഓവറി​ൻെറ അലൈൻമൻെറ്​ പരിശോധനകള്‍ നടത്തി. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന മൂന്നാറിലെ ഗതാഗതക്കുരുക്കിനടക്കം പരിഹാരം കാണാന്‍ കഴിയുന്നതാണ്​ ഫ്ലൈ ഓവര്‍. 2018ലാണ്​ കിഫ്ബി പദ്ധതിയില്‍ ഉ​ൾപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ മൂന്നാറില്‍ ഫ്ലൈ ഓവര്‍ പദ്ധതി അനുവദിച്ചത്. പഴയ മൂന്നാറില്‍നിന്ന്​ മാട്ടുപ്പെട്ടി റോഡിനെ ബന്ധിപ്പിക്കുന്നതും മാട്ടുപ്പെട്ടി റോഡില്‍നിന്ന്​ മറയൂരിലേക്കുള്ള റോഡുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ രണ്ട് ഫ്ലൈ ഓവറാണ് നിർമിക്കുന്നത്. മാട്ടുപ്പെട്ടി റോഡുമായി ബന്ധിപ്പിക്കുന്നതിന് 320 മീറ്റര്‍ നീളവും. മറയൂര്‍ റോഡുമായി ബന്ധിപ്പിക്കുന്നതിന് 359 മീറ്റര്‍ നീളവുമാണ് ഉള്ളത്. 15 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം നടത്തുന്നതെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. പദ്ധതിയുടെ നടപടി ആരംഭിക്കുന്നതി​ൻെറ ഭാഗമായി കിഫ്ബി അധികൃതര്‍ മൂന്നാറിലെത്തി പരിശോധനകള്‍ നടത്തി. കിഫ്ബി കണ്‍സള്‍ട്ടന്‍സി ഹരി എസ്. പിള്ള, സൻെറര്‍ ഫോര്‍ മാനേജ്‌മൻെറ്​ ​െഡവലപ്‌മൻെറ്​ കണ്‍സള്‍ട്ടന്‍സി വി.ജി. ഹരി, ജില്ല പൊതുമരാമത്ത് എ. എക്‌സി സൂസന്‍ സാറ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. സ്‌പെഷല്‍ സബ് ജയിലിലെ ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ് മൂന്നാര്‍: ദേവികുളം സ്‌പെഷല്‍ സബ്ജയിലില്‍ നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷി വിളവെടുപ്പന്​ പാകമായി. തടവുകാരു​െടയും ഉദ്യോഗസ്​ഥരുടെയും നേതൃത്വത്തിലാണ് പച്ചക്കറി പരിപാലനം. കോവിഡി​ൻെറ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിൻെറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പച്ചക്കറി കൃഷിക്ക്​ തുടക്കംകുറിച്ചത്. ബീന്‍സ്, മീറ്റര്‍ പയര്‍, വഴുതന, തുടങ്ങിയ വിവധിയിനം പച്ചക്കറികള്‍ നട്ടുപരിപാലിക്കുന്നതിനൊപ്പം ഫാഷന്‍ഫ്രൂട്ട്, വാഴ അടക്കം പഴവർഗങ്ങളും കൃഷിചെയ്യുന്നു. ഹൈറേഞ്ചി​ൻെറ പ്രധാന നാണ്യവിളയായ ഏലവും ജയില്‍ വളപ്പില്‍ പരിപാലിക്കുന്നുണ്ട്. ജയിലിലെ ആവശ്യത്തിന്​ ഉപയോഗിക്കുന്നതിനൊപ്പം കൃഷിയില്‍നിന്ന്​ വരുമാനം കണ്ടെത്തുവാനും കഴിയുന്ന തരത്തിലാണ് കൃഷി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വികസനത്തിന്​ തടസ്സം നിൽക്കുന്നു -എം.എല്‍.എ മൂന്നാര്‍: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വികസനത്തിന്​ തടസ്സം നിൽക്കുന്ന നടപടി അവ​സാനിപ്പിക്കണമെന്ന് എസ്. രാജേന്ദ്രന്‍ എം.എൽ.എ ആവശ്യപ്പെട്ടു. സര്‍ക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായി നടന്നുവരുന്ന നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പ് തടസ്സം നില്‍ക്കുന്നു. മൂന്നാറിനും ദേവികുളത്തിനുമിടയില്‍ കൊളമാങ്കക്ക്​ സമീപം 1.6 കി.മീറ്റര്‍ ഭാഗത്ത് വനംവകുപ്പ് ഉന്നയിച്ച തടസ്സവാദങ്ങള്‍ മൂലം പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ഭാഗത്തെ നിർമാണത്തിനുള്ള തടസ്സവാദങ്ങള്‍ അവസാനിപ്പിച്ച് പണി പൂര്‍ത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് വനംവകുപ്പ് മന്ത്രിയോട്​ അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.