മറയൂര്‍: മറയൂര്‍ മേഖലയിലെ ചന്ദന സംരക്ഷണത്തിന് മൊബൈല്‍ ആപ്ലിക്കേഷനും. വനസംരക്ഷണത്തിലേര്‍പെട്ടിരിക്കുന്ന ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഓരോ നീക്കങ്ങളും നിരീക്ഷിക്കുകയാണ് ആപ്പിലൂടെയുള്ള ലക്ഷ്യം. പദ്ധതിയിലൂടെ വനസംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നുള്ളതാണ് പ്രത്യേകത. ഇതിനായുള്ള സാങ്കേതി സൗകര്യം ഒരുക്കുന്നത് അന്തിമ ഘട്ടത്തിലാണെന്നും എത്രയും വേഗം പ്രദേശത്ത് നടപ്പിലാക്കുമെന്നും വനപാലകര്‍ പറഞ്ഞു. മറയൂരില്‍ കൂടാതെ സംസ്ഥാനത്തെ വിവിധ ഫോറസ്റ്റ് ഡിവിഷനുകളിലും ഇത്തരത്തിലുള്ള നിരീക്ഷണ സംവിധാനം ഒരുക്കുന്നുണ്ട്. അതേസമയം കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച മറയൂര്‍ ചന്ദന മ്യൂസിയം വാഗ്ദാനത്തിൽ ഒതുങ്ങുകയാണ്. മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ഒരു നടപടികളും വനംവകുപ്പ് ഇതേവരെ സ്വീകരിച്ചിട്ടില്ലയെന്നുള്ളതാണ് ആരോപണത്തിന് കാരണം. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ചന്ദനക്കാടുകളാണ് മറയൂര്‍ മലനിരകളിലുള്ളത്. മറയൂരില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചന്ദന മേന്മയെക്കുറിച്ച് അടുത്തറിയുന്നതിനും ചന്ദന ഉല്‍പന്നങ്ങളെ കുറിച്ചുള്ള അറിവ് പകരുന്നതിനും വേണ്ടിയാണ് ചന്ദന മ്യൂസിയം സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. മറയൂര്‍ റേഞ്ചിലെ നാച്ചിവയല്‍ സ്റ്റേഷന് പരിധിയിലും കാന്തല്ലൂര്‍ റെഞ്ചിലെ പയസ് നഗര്‍ സ്റ്റേഷന് പരിധി ആനകോട്ടപ്പാറയിലുമാണ് മ്യൂസിയത്തിന് സ്ഥലംകണ്ടെത്തിയത്. എന്നാല്‍, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി ആരംഭിക്കുന്നതിന് കഴിഞ്ഞിട്ടില്ല. വിനോദസഞ്ചാര മേഖലക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഗുണംചെയ്യുന്ന പദ്ധതിയാല്‍ എത്രയും വേഗം നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്നുള്ളതാണ് പൊതുപ്രവര്‍ത്തകരുടെ അഭിപ്രായം. photo TDL sandal wood
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.