സ്​കൂളുകൾ തുറക്കുന്നു: ബസുകളുടെ കുറവ് വിദ്യാർഥികളുടെ യാത്ര പ്രതിസന്ധിയിലാക്കും

അടിമാലി: സ്​കൂളുകളും കോളജുകളും തുറക്കു​േമ്പാൾ ഗ്രാമപ്രദേശങ്ങളിൽ വിദ്യാർഥികൾക്ക്​ യാത്ര പ്രതിസന്ധി നേരിടേണ്ടിവരുമെന്ന്​ ആശങ്ക. ഗ്രാമപ്രദേശങ്ങളിലേക്ക് ആവശ്യത്തിന് ബസ്​ സർവിസുകൾ ഇല്ലാത്തതാണ് വെല്ലുവിളിയാകുന്നത്. കോവിഡ് ഭീഷണിയെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതലാണ് ഗ്രാമപ്രദേശങ്ങളിലേക്ക് ബസ്​ സർവിസുകൾ നിലച്ചത്. ഈ സ്​ഥിതിയിൽ വിദ്യാലയങ്ങൾ തുറക്കു​േമ്പാൾ എങ്ങനെ വിദ്യാർഥികൾ സ്​കൂളുകളിൽ എത്തുമെന്ന ചോദ്യമാണ്​ ഉയരുന്നത്​. 130ന് മുകളിൽ സ്വകാര്യ ബസുകൾ സർവിസ്​ നടത്തിയിരുന്ന അടിമാലിയിൽ ഇപ്പോൾ 80ഓളം ബസുകളാണ് സർവിസ്​ നടത്തുന്നത്. ഇതാണെങ്കിൽ ഭൂരിഭാഗം ചാലുകളും സർവിസ്​ നടത്തുന്നുമില്ല. യാത്രക്കാരില്ലാത്തതാണ് കാരണം. ബസ​ുകൾ സ്​കൂൾ സമയത്ത് ലഭ്യമല്ലെങ്കിൽ വിദ്യാർഥികൾക്ക് യഥാസമയം ക്ലാസുകളിൽ എത്താൻ കഴിയാതെവരും. സാമ്പത്തികമായി നഷ്​ടം സഹിച്ചാണ് പല ബസുകളും ഓടുന്നതെന്ന് ബസുടമകൾ പറയുന്നു. ഈ പ്രതിസന്ധിക്കിടയിലാണ് വിദ്യാഭ്യാസ സ്​ഥാപനങ്ങൾ തുറക്കുന്നത്. യാത്രക്കാർ ഘട്ടംഘട്ടമായി കൂടുമെന്ന പ്രതീക്ഷയിലാണ് ബസുകൾ പലതും നിരത്തിലിറക്കിയത്. എന്നാൽ, യാത്രക്കാർ കാര്യമായി വർധിച്ചിട്ടില്ല. ഫിറ്റന്സ്​, ലൈസൻസ്​, പെർമിറ്റ് എന്നിവയുടെ കാലവധി മാർച്ച് 31വരെ നീട്ടിനൽകിയത് ആശ്വാസമായെന്ന് ഉടമകൾ പറഞ്ഞു. ആദ്യ ആറുമാസം ടാക്സ്​ അടയ്​ക്കുന്നത് ഒഴിവാക്കി നൽകിയിരുന്നു. ഒക്ടോബർ മുതൽ മൂന്നുമാസത്തേക്ക് പകുതി ടാക്സ്​ അടയ്​ക്കണം. ഇത് അടയ്​ക്കാനുള്ള തീയതി ജനുവരി 31വരെ നീട്ടി നൽകിയിട്ടുണ്ട്. എന്നാൽ, രാവിലെയും വൈകീട്ടും മാത്രമാണ് ബസുകളിൽ യാത്രക്കാരുള്ളത്. ഡീസൽ അടിച്ച് ജീവനക്കാരുടെ കൂലിയും നൽകി കഴിയുമ്പോൾ മിച്ചമൊന്നുമില്ലെന്നാണ് ഉടമകൾ പറയുന്നത്. കൊന്നത്തടി, മാങ്കുളം, വട്ടവട, ചിന്നക്കനാൽ, ബൈസൺവാലി, ദേവികുളം, കാന്തല്ലൂർ പോലുള്ള അവികസിത പഞ്ചായത്തുകളിലുള്ളവരാണ് കൂടുതൽ ദുരിതത്തിലാകുന്നത്. പളനിയില്‍ റോപ് സര്‍വിസ് പുനരാരംഭിച്ചു മറയൂര്‍: ഒമ്പതുമാസം മുമ്പ്​ പ്രവര്‍ത്തനം നിർത്തിവെച്ച പളനി മുരുകന്‍ ക്ഷേത്രത്തിലേക്കുള്ള റോപ് സര്‍വിസ് പ്രവര്‍ത്തനം പുനരാരംഭിച്ചു. മലമുകളിലേക്കുള്ള റോപ് സര്‍വിസ് ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന്​ ദിനംപ്രതി നൂറുകണക്കിന്​ ഭക്തരാണ്​ ക്ഷേത്ര ദര്‍ശനത്തിനെത്തുന്നത്. TDL ROPE SERVICE തമിഴ്‌നാട് പളനിയില്‍ പുനരാരംഭിച്ച റോപ്​ സര്‍വിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.