വണ്ണപ്പുറം: സിവില്‍ എക്‌സൈസ് ഓഫിസറെയും ബന്ധുവിനെയും സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്. പൈനാവ് സ്‌പെഷല്‍ സ്‌ക്വാഡിലെ ടി.എസ്. സുനിലിനും(28) ബന്ധുവിനുമാണ് കഴിഞ്ഞ ദിവസം വെണ്‍മണി ബ്ലാത്തിക്കവലയില്‍ മര്‍ദനമേറ്റത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സുനിലിൻെറ ബന്ധുക്കള്‍ ഞായറാഴ്ച കാളിയാര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി പ്രതിഷേധിച്ചു. എന്നാല്‍, സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനായി സൈബര്‍ സെല്ലിൻെറ സഹായത്തോടെ വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടരുകയാണെന്ന് കാളിയാര്‍ സി.ഐ പങ്കജാക്ഷന്‍ പറഞ്ഞു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ സുനില്‍ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച് ജില്ലയിലെ വ്യാജമദ്യ നിര്‍മാണം തടയുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. ഇതിൻെറ ഭാഗമായി വണ്ണപ്പുറത്തിന് സമീപം ബ്ലാത്തിക്കവലയില്‍ അനധികൃതമായി പന ചെത്തി കള്ള് വില്‍ക്കുന്നതിന് എതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പനങ്കള്ള് വില്‍പന നടക്കുെന്നന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷിക്കാന്‍ പോകുമ്പോഴായിരുന്നു മദ്യലോബിയുടെ ആക്രമണം. പ്രതികളെക്കുറിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടും െപാലീസ് ഇവരെ പിടികൂടുന്നില്ലെന്ന് ആരോപിച്ചാണ് സുനിലിൻെറ ഭാര്യയും കുഞ്ഞും അടങ്ങിയ ബന്ധുക്കള്‍ കാളിയാര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി പ്രതിഷേധിച്ചത്. പ്രതികളെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായും തിങ്കളാഴ്ച അറസ്റ്റിലാകുമെന്നും പൊലീസ് ബന്ധുക്കളെ അറിയിച്ചതോടെയാണ് ഇവര്‍ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.