മൂന്നാര്‍: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിര്‍ത്തലാക്കാന്‍ ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണൻെറ നേതൃത്വത്തില്‍ ആവിഷ്കരിച്ച പദ്ധതി യാഥാർഥ്യമായില്ല. ഇതിൻെറ ഭാഗമായി സന്ദര്‍ശകര്‍ കടന്നുവരുന്ന വിവിധ ഭാഗങ്ങളില്‍ ചെക്ക് പോയൻറുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തുണിസഞ്ചികളുടെ വിതരണവും ആരംഭിച്ചു. എന്നാല്‍, കോവിഡ് പിടിമുറുക്കിതോടെ പദ്ധതികളെല്ലാം താളംതെറ്റി. വിനോദസഞ്ചാരികളുടെ കടന്നുവരവ് നിലച്ചതോടെ പ്ലാസ്റ്റിക് കണ്ടെത്താനുള്ള പഞ്ചായത്തിൻെറ പരിശോധനകളും നിര്‍ത്തിവെച്ചു. എന്നാല്‍, നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ അരലക്ഷത്തോളം സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ജനത്തിരക്ക് വര്‍ധിച്ചതോടെ മൂന്നാറില്‍ നിര്‍ത്തലാക്കിയ പ്ലാസ്റ്റിക് കാരി ബാഗുകളുടെ വിപണനവും വര്‍ധിക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്ന് ലക്ഷക്കണക്കിന് ബാഗുകളാണ് മൂന്നാറിലെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ എത്തുന്നത്. വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷന് എന്നിവിടങ്ങളിലെ സ്ഥിതിയും മറിച്ചല്ല. ഉപയോഗം കഴിഞ്ഞ കാരി ബാഗുകള്‍ ജലാശയങ്ങളിലും വന്യമൃഗങ്ങള്‍ ഏറെയുള്ള വനങ്ങളിലും തള്ളുകയാണ്. ഇത് വന്യമൃഗങ്ങളുടെ ജീവന് ഭീഷണിയാകുന്നതിനുപുറമെ വലിയ പരിസ്ഥിതിപ്രശ്നങ്ങളും ക്ഷണിച്ചുവരുത്തുന്നു. മൂന്നാറിൽ അതിശൈത്യം മൂന്നാര്‍: മൂന്നാര്‍ അതിശൈത്യത്തിലേക്ക്. കഴിഞ്ഞദിവസം നല്ലതണ്ണിയില്‍ പൂജ്യം ഡിഗ്രി തണുപ്പ് രേഖപ്പെടുത്തി. മൂന്നാറിലെ വിവിധ മേഖലകളില്‍ തണുപ്പ് വര്‍ധിക്കുകയാണ്. പുതുവത്സരത്തോടെ തണുപ്പ് മൈനസിലെത്തുമെന്നാണ് സൂചന. സമീപ എസ്റ്റേറ്റുകളായ ചെണ്ടുവരൈ, ശിവന്മല, ഉപാസി എന്നിവിടങ്ങളിൽ ഒന്നും ലക്ഷ്മി, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ രണ്ടും ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്. ഞായറാഴ്ചയും മറിച്ചല്ലായിരുന്നു സ്ഥിതി. വാഹനങ്ങളിലും പുല്‍മേടുകളിലും മഞ്ഞുതുള്ളികള്‍ കട്ടപിടിച്ചു. തണുപ്പ് വര്‍ധിച്ചതോടെ മൂന്നാറിലെത്തുന്ന സന്ദര്‍ശകരുടെ തിരക്കും വര്‍ധിച്ചിരിക്കുകയാണ്. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ നിരത്തുകളില്‍ ട്രാഫിക് കുരുക്കും പതിവായി. മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളും സന്ദര്‍ശകരെകൊണ്ട് നിറയുകയാണ്. മുന്‍കൂര്‍ മുറി ബുക്ക് ചെയ്യാതെ എത്തിയവര്‍ വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ അന്തിയുറങ്ങുകയാണ് ചെയ്യുന്നത്. തണുപ്പ് വര്‍ധിച്ചതോടെ തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങുകയാണ്. സൈലൻറ് വാലിയിലാണ് നിരവധി ചെടികള്‍ മഞ്ഞുവീഴ്ചയില്‍ നശിച്ചത്. TDL ICE MUNNAR മൂന്നാറില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളില്‍ പിടിച്ച മഞ്ഞുകട്ടകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.