കീടനാശിനി തളിക്കാം; വളം എത്തിക്കാം ഏലം കർഷകർക്ക് കൈത്താങ്ങായി യുവകർഷക​െൻറ കണ്ടുപിടിത്തം

കീടനാശിനി തളിക്കാം; വളം എത്തിക്കാം ഏലം കർഷകർക്ക് കൈത്താങ്ങായി യുവകർഷക​ൻെറ കണ്ടുപിടിത്തം കട്ടപ്പന: ഏലം കർഷകർക്ക് കൈത്താങ്ങായി യുവ കർഷകൻ വികസിപ്പിച്ച യന്ത്രം. വണ്ടന്മേട്, കൊച്ചറകായലിൽ മനു ജോസഫി​ൻെറ എഡ്വിൻ അഗ്രോ കാർട്ട് എന്ന കണ്ടുപിടിത്തമാണിത്. ഏലത്തോട്ടങ്ങളിൽ ഉൾപ്പെടെ വളം എത്തിക്കുന്നതിനും കീടനാശിനി തളിക്കുന്നതിനുമുള്ള സൗകര്യത്തോടെയുള്ള ചെറുവാഹനമാണ് മനു നിർമിച്ചിരിക്കുന്നത്. ഓട്ടോ മൊബൈൽ എൻജിനീയറിങ്ങിലും ഇലക്ട്രോണിക്സ് ആൻഡ്​ കമ്യൂണിക്കേഷനിലും ഡിപ്ലോമയുള്ള മനു 15വർഷമായി ബഹ്റൈനിലായിരുന്നു. കോവിഡ് മഹാമാരി വ്യാപനം തീവ്രമായ ഘട്ടത്തിൽ നാട്ടിലെത്തിയ മനു മനസ്സിൽ ദീർഘകാലങ്ങളായി കാർഷിക മേഖലക്ക് മുതൽക്കൂട്ടാകുന്ന യന്ത്രമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമമാരംഭിച്ചു. ആറുമാസത്തെ ശ്രമഫലമായി പെട്രോൾ എൻജിനിൽ പ്രവർത്തിക്കുന്ന കൈകൊണ്ട് നിയന്ത്രിക്കാവുന്ന തരത്തിലുള്ള യന്ത്രമാണിത്. ഏലത്തോട്ടങ്ങളിൽ അടക്കം മണ്ണും വളങ്ങളും ഉൾപ്പെടെ എത്തിക്കുന്നതിനായി രൂപകൽപനചെയ്ത വാഹനത്തിന് എഡ്വിൻ അഗ്രോ കാർട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. യന്ത്ര ഭാഗത്തോട് ചേർന്ന് കീടനാശിനി തളിക്കുന്നതിനുള്ള ഫിറ്റിങ്​സുകളും ചെയ്തിട്ടുണ്ട്. ഇതിനാൽ കൃഷിയിടത്തിൽ എവിടെയും ചെറു വാഹനമോടിച്ച് 200 കിലോ വരെയുള്ള ഭാരം എത്തിക്കാൻ സാധിക്കുമെന്നതാണ് യന്ത്രത്തി​ൻെറ പ്രത്യേകത. ത​ൻെറ വാഹനത്തിന് പേറ്റൻറടക്കം സ്വന്തമാക്കിയതോടെ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചുനൽകാനുള്ള തയാറെടുപ്പിലാണ് മനു ഇപ്പാൾ. ഏലത്തോട്ടങ്ങളിലടക്കം ഏറെ ഉപകാരപ്രദമായ ത​ൻെറ കൊച്ചുവാഹനം ആവശ്യമറിയിച്ചാൽ സൈറ്റുകളിലെത്തിച്ച് പ്രവർത്തനം വിശദീകരിക്കാനും ബിനു ആലോചിക്കുന്നുണ്ട്. പുതിയ ഉപകരണത്തെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി കർഷകർ എത്തുന്നുണ്ട്. 65,000 രൂപക്ക്​ ആവശ്യക്കാർക്ക് ഇത് അഞ്ച് ദിവസങ്ങൾക്കുള്ളിൽ നിർമിച്ചുനൽകാൻ കഴിയുമെന്നും മനു ജോസഫ് പറയുന്നു. സമീപ വാസികളായ കർഷകരും യന്ത്രത്തി​ൻെറ ഉപയോഗം നേരിട്ടുകണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. വീടിനോടുചേർന്ന വർക്​ഷോപ്പിൽ തന്നെയാണ് യന്ത്രത്തി​ൻെറ നിർമാണം നടക്കുന്നത്. അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന മനുവി​ൻെറ കുടുംബം പരിപൂർണ പിന്തുണയുമായി കൂടെനിന്നപ്പോൾ കാർഷിക മേഖലക്ക് കരുത്തേകാനുതകുന്ന പുതുയന്ത്രം നിർമിക്കാൻ മനുവിന് സാധിച്ചു. ആദ്യ സംരംഭം വിജയമായതോടെ ഏലത്തോട്ടത്തിൽ ഇട കിളക്കുന്നതിനും മണ്ണുവിരിക്കുന്നതിനുമടക്കം സാധിക്കുന്ന മറ്റൊരു യന്ത്രം നിർമിക്കാനുള്ള ആലോചനയിലാണ് ഈ ചെറുപ്പക്കാരനിപ്പോൾ. എഡ്വിൻ അഗ്രി കാർട്ട് എന്ന യന്ത്രത്തെപ്പറ്റി കൂടുതൽ അറിയാൻ വിളിക്കാം. ഫോൺ: 7558005267. TDL MANU JOSEPH AGRO CART ഏലം കർഷകർക്ക് കൈത്താങ്ങായി യുവ കർഷകൻ വികസിപ്പിച്ച യന്ത്രം കർഷക പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം പ്രഖാപിച്ച്​ സത്യഗ്രഹം ചെറുതോണി: കർഷക പ്രക്ഷോഭത്തിന് നാടൊന്നാകെ ഒന്നിക്കുമ്പോഴും കണ്ണടച്ചിരിക്കുന്ന നരേന്ദ്രമോദിയെന്ന ഫാഷിസ്​റ്റ്​ ഭരണാധികാരിക്ക് രാജ്യത്തെ കർഷകർ ചുട്ട മറുപടി കൊടുക്കുമെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ കെ.കെ. ശിവരാമൻ. ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ചെറുതോണിയിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന തുടർ സത്യഗ്രഹത്തി​ൻെറ മൂന്നാം ദിവസത്തെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷക യൂനിയൻ (എം) ജില്ല സെക്രട്ടറി തങ്കച്ചൻ മരോട്ടുമൂട്ടിൽ അധ്യക്ഷതവഹിച്ചു. റോഷി അഗസ്​റ്റിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കർഷക സംഘടന നേതാക്കളായ മാത്യു വർഗീസ്, ടി.കെ ഷാജി, റോമിയോ സെബാസ്​റ്റ്യൻ, ജോയി അമ്പാട്ട്, കെ.ജി സത്യൻ, സിനോജ് വള്ളാടി, അനിൽരാഘവൻ, പി.എസ് നെപ്പോളിയൻ, റെജി മുക്കാട്ട്, സോണി ചെള്ളാമഠം, സി.എം അസീസ് തുടങ്ങിയവർ സംസാരിച്ചു. ബിസ്​മിമോൾ മുടി ദാനംചെയ്​തു; കാൻസർ രോഗികൾക്കായി തൊടപുഴ: വൈവിധ്യമാർന്ന സാമൂഹിക പ്രവർത്തനങ്ങളാൽ ശ്രദ്ധേയരായ എക്സ്പെക്റ്റേഷൻ വാക്കേഴ്സ്​ എന്ന യുവജന സംഘടനയും നിർധനരായ കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്​ നിർമിച്ചുകൊടുക്കുന്ന മിറക്കിൾ ചാരിറ്റബിൾ സംഘടനയും ചേർന്ന് ഹെയർ ഡൊണേഷൻ കാമ്പയിൻ. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് 130ഓളം ഹെയർ ഡൊണേഷൻ ആണ് സംസ്ഥാനത്തി​ൻെറ വിവിധ ഭാഗങ്ങളിൽനിന്ന്​ ലഭിച്ചിട്ടുള്ളത്. ഇടുക്കിയിൽനിന്ന്​ പങ്കാളിയായ ബിസ്​മിമോൾ യുവജനങ്ങൾക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണിപ്പോൾ. കോട്ടയം സി.എം.എസ് കോളജിലെ രണ്ടാംവർഷ ബി.കോം വിദ്യാർഥിനിയും എൻ.എസ്.എസ് വളൻറിയറും ആയ ബിസ്​മി ത​ൻെറ മുഴുവൻ മുടിയും മറ്റൊരാളുടെ പുഞ്ചിരിക്കായി സമ്മാനിച്ചതാണ് ഇപ്പോൾ​ ശ്ര​ദ്ധേയമായത്​. സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങൾക്ക്​ വലിയ പ്രചോദനമാണ് ബിസ്​മിമോളെന്ന്​ മിറക്കിൾ ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.